വി.എന്‍.എസ്.എസ്. എസ്.എന്‍.ട്രസ്റ്റ്‌സ് സെന്‍ട്രല്‍ സ്‌കൂള്‍ സില്‍വര്‍ ജൂബിലി വാര്‍ഷികം

വി.എന്‍.എസ്.എസ്.എസ്.എന്‍.ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂള്‍ സില്‍വര്‍ ജൂബിലി ആഘോഷം എസ്.എന്‍.ട്രസ്റ്റ് സെക്രട്ടറിയും സ്‌കൂള്‍ മാനേജരുമായ വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

ചേര്‍ത്തല: വി.എന്‍.എസ്.എസ്.എസ്.എന്‍. ട്രസ്റ്റ്‌സ് സെന്‍ട്രല്‍ സ്‌കൂള്‍ വാര്‍ഷികവും സ്‌കൂള്‍ മാനേജര്‍ സ്ഥാനത്ത് വെള്ളാപ്പള്ളി നടേശന്‍ സില്‍വര്‍ജൂബിലി പൂര്‍ത്തിയാക്കിയതിന്റെയും കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റ് സ്ഥാനത്ത് 60 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെയും ആഘോഷ പരിപാടികളുംനടന്നു. 1999ല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി വര്‍ഷമാണ് 2024. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടികള്‍ സ്‌കൂള്‍ മാനേജരും എസ്.എന്‍.ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു. ചേര്‍ത്തല ആര്‍.ഡി.സി. ട്രഷറര്‍ കെ.വി. സാബുലാല്‍ അദ്ധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് അംഗം പി.കെ. ധനേശന്‍ പി.ടി.എ. പ്രസിഡന്റ് വി. ശ്രീലേഖ എന്നിവര്‍ സംസാരിച്ചു. എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതിനടേശന്‍ സമ്മാനവിതരണം നടത്തി. പ്രിന്‍സിപ്പല്‍ സൂസന്‍ തോമസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌പെഷ്യല്‍ ഓഫീസര്‍ പ്രൊഫ.എന്‍.കെ. സോമന്‍ സ്വാഗതവും സ്‌കൂള്‍ ലീഡര്‍ അനുപമ എസ്. കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

Author

Scroll to top
Close
Browse Categories