സ്‌കൂള്‍ കുട്ടികള്‍ക്ക് അവധിക്കാല ശാസ്ത്രപഠന പരിപാടി

സ്‌കൂള്‍ കൂട്ടികള്‍ക്ക് ശാസ്ത്രത്തെ അടുത്തറിയാനും പരീക്ഷണ നിരീക്ഷണങ്ങളുടെ സഹായത്തോടെ ശാസ്ത്രപഠനം രസകരമാക്കാനും ലക്ഷ്യമിട്ട് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല (കുസാറ്റ്), സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റി ഏപ്രില്‍, മേയ് മാസങ്ങളില്‍ സംഘടിപ്പിക്കുന്ന അവധിക്കാല ശാസ്ത്രപഠന പരിപാടി ഏപ്രില്‍ മൂന്നിന് ആരംഭിക്കും.

സയന്‍സ് പാര്‍ക്ക്, ഐ.എസ്.ആര്‍.ഒ. പവിലിയന്‍, ഔഷധവൃക്ഷ ഉദ്യാനം, വിവിധ ശാസ്ത്രലാബുകള്‍, ബട്ടര്‍ഫ്‌ളൈഗാര്‍ഡന്‍ എന്നിങ്ങനെ കണ്ടുപഠിക്കാന്‍ വിവിധങ്ങളായ ശാസ്ത്രകേന്ദ്രങ്ങള്‍ക്കൊപ്പം വിവിധ വിഷയങ്ങളിലെ വിദഗ്ദ്ധര്‍ നയിക്കുന്ന സംവേദനാത്മകമായ ക്ലാസുകളുണ്ട്. ഒപ്പം വായനാശീലം, എഴുത്തുശീലം, വ്യക്തിത്വ വികസനം, സയന്‍സ് കമ്യൂണിക്കേഷന്‍ എന്നിങ്ങനെ കുട്ടികളിലെ ബഹുമുഖ കഴിവുകള്‍ വളര്‍ത്താന്‍ പരിപാടിയില്‍ അവസരമുണ്ടാകും. അഞ്ചുമുതല്‍ ഒന്‍പതാം ക്ലാസ് വരെ പഠിക്കുന്നവര്‍ക്ക് പങ്കെടുക്കാം. ജൂനിയര്‍, സീനിയര്‍ വിഭാഗത്തിലാകും ക്ലാസുകള്‍, ശാസ്ത്ര അറിവുകള്‍ക്കും പ്രായോഗിക പരിജ്ഞാനത്തിനും പ്രാധാന്യം നല്‍കി വിദഗ്ദ്ധര്‍ അടങ്ങുന്ന പാനലിന്റെ സഹായത്തോടെയാണ് കോഴ്‌സ് രൂപകല്പന ചെയ്തത്.

നിശ്ചിത എണ്ണം കുട്ടികള്‍ക്കാണ് പ്രവേശനം. ഫീസ് 7500/- (കോഴ്‌സ് ഫീ, പഠനോപകരണങ്ങള്‍ സഹീതം)

വിവരങ്ങള്‍ക്ക്: ഡയറക്ടര്‍, ശാസ്ത്രസമൂഹകേന്ദ്രം, കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല-682022, 0484 2575039, 9188219863, [email protected].

കുട്ടികളുടെ വ്യക്തിത്വവികസനം പ്രധാനം


അവധിക്കാലത്ത് കുട്ടികളെ പഠനത്തിന്റെ ചങ്ങലകളില്‍ തളച്ചിടാതെ സ്വതന്ത്രമായി ചുറ്റിലും കാണുന്നവയില്‍ നിന്ന് ശാസ്ത്രം കണ്ടറിയാന്‍ വിടണം. വ്യക്തിത്വവികസനം മെച്ചപ്പെടാൻഉതകുന്ന പ്രവര്‍ത്തനങ്ങളുണ്ട്. അവധിക്കാലം കഴിഞ്ഞു. ക്ലാസുകളിലേക്ക് പോകുമ്പോള്‍ കുട്ടികളില്‍ ഗുണകരമായ മാറ്റങ്ങളാണ് ശാസ്ത്ര സമൂഹകേന്ദ്രം ലക്ഷ്യമിടുന്നത്.
ഡോ. പി.ഷൈജു,
ഡയറക്ടര്‍, സെന്റര്‍ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റി, കുസാറ്റ്

Author

Scroll to top
Close
Browse Categories