ടി.കെ.മാധവന്‍ കാരിരുമ്പിന്റെ കരുത്തുള്ള നവോത്ഥാന നായകൻ
മാവേലിക്കര: കാരിരുമ്പിന്റെ കരുത്തുള്ള നവോത്ഥാന നായകനായിരുന്നു ടി.കെ.മാധവനെന്നും കേവലം 45 വയസിനുള്ളില്‍ അദ്ദേഹം സമൂഹത്തിന് സംഭാവന ചെയ്ത കാര്യങ്ങള്‍ അത്ഭുതത്തോടെ മാത്രമെ നോക്കി കാണാനാകുവെന്നും മന്ത്രി പി.പ്രസാദ് പറഞ്ഞു.
ദേശാഭിമാനി ടി.കെ.മാധവന്‍ 137-ാമത് ജന്മദിനാഘോഷവും ശ്രീധര്‍മ്മാനന്ദജിഗുരുദേവന്റെ ജയന്തി മഹാമഹവും മാവേലിക്കര ടി.കെ.മാധവന്‍ സ്മാരക എസ്.എന്‍.ഡി.പി യൂണിയന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാനമാകുന്ന കലപ്പയാല്‍ വളരെകഷ്ടപ്പെട്ടും ബുദ്ധിമുട്ടിയും ഉഴുതുമറിച്ച നാടിനെ നൂറ് വര്‍ഷം പിന്നോട്ടടിക്കുന്ന നിലപാടുകളാണ് ഇന്ന് പല കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു . ചടങ്ങില്‍ യൂണിയന്‍ കണ്‍വീനര്‍ ഡോ.എ.വി.ആനന്ദരാജ് അദ്ധ്യക്ഷത വഹിച്ചു. മാവേലിക്കര മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.വി.ശ്രീകുമാര്‍ മുഖ്യാതിഥി ആയിരുന്നു. വനിത സംഘം കേന്ദ്ര സമിതി സെക്രട്ടറി സംഗീതവിശ്വനാഥന്‍ മുഖ്യപ്രഭാഷണം നടത്തി. വിനു ധര്‍മ്മരാജ്, സുരേഷ് പള്ളിക്കല്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി. സജീവ് പ്രായിക്കര, അനിവര്‍ഗീസ്, ശാന്തി അജയന്‍, ബിജി അനില്‍കുമാര്‍, മേഘനാഥ്, അമ്പിളി.എല്‍, സുനി ബിജു, നവീന്‍.വി.നാഥ് എന്നിവര്‍ പ്രസംഗിച്ചു. യൂണിയന്‍ ജോയിന്റ് കണ്‍വീനര്‍മാരായ ഗോപന്‍ ആഞ്ഞലിപ്ര സ്വാഗതവും രാജന്‍ ഡ്രീംസ് കൃതജ്ഞതയും പറഞ്ഞു.
ചടങ്ങില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ 86-ാം ജന്മദിന ആഘോഷത്തിന്റെ ഭാഗമായിമന്ത്രി പി.പ്രസാദ് കേക്ക് മുറിച്ചു. വിനുധര്‍മ്മരാജന്‍ രചിച്ച ഓണപ്പാട്ടുകളുടെ ഓഡിയോ പ്രകാശനം നിര്‍വ്വഹിച്ചു. മാജിക്കല്‍ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിയ എസ്.ശരത്, മകള്‍ ദക്ഷ.വി.ശരത് എന്നിവരെ ആദരിച്ചു.