പിന്നിടുന്നത് യോഗ ചരിത്രത്തിലെ തിളങ്ങുന്ന മൂന്ന് പതിറ്റാണ്ട്

മഹാസംഗമത്തിന് ഒരുക്കമായി;
സംഘാടക സമിതി ഓഫീസ് തുറന്നു

ചേര്‍ത്തല: വെല്ലുവിളികളേയും പ്രതിസന്ധികളേയും അതിജീവിച്ച് എസ്.എന്‍.ഡി.പി യോഗത്തെ കരുത്തുള്ള സംഘടനയാക്കി സമുദായത്തിനായി വാദിക്കാനും പോരാടാനും പ്രാപ്തമാക്കിയ കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് യോഗ ചരിത്രത്തിലെ തിളങ്ങുന്ന കാലമാണെന്ന് യോഗം വൈസ്‌പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ചേര്‍ത്തല യൂണിയന്‍ മഹാസംഗമത്തിനും യോഗനേതൃത്വത്തില്‍ മൂന്നു പതിറ്റാണ്ടു പൂര്‍ത്തിയാക്കുന്ന ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നല്‍കുന്ന സ്വീകരണത്തിനുമായുള്ള സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു തുഷാര്‍.

സംഘടനയെ ശക്തമാക്കിയതിനൊപ്പം സമുദായത്തിന്റെ വിദ്യാഭ്യാസ, വ്യവസായ പുരോഗതിയും ലക്ഷ്യമിട്ടായിരുന്നു വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള യോഗനേതൃത്വത്തിന്റെ പ്രവര്‍ത്തനം. മൂന്ന് തലങ്ങളില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന യോഗത്തിന്റെ പ്രവര്‍ത്തനം അഞ്ചുതലങ്ങളിലേക്ക് ഉയര്‍ത്തി ആര്‍ക്കും ചോദ്യം ചെയ്യാനാകാത്ത സംഘടനയായി യോഗത്തെ മാറ്റി. 3400 ശാഖകളും, 50 യൂണിയനും ഉണ്ടായിരുന്നതില്‍ നിന്ന് 6500 ശാഖകളും, 140 യൂണിയനുകളുമായി പ്രവര്‍ത്തനം വിപുലീകരിച്ചു. 82000 മൈക്രോഫിനാന്‍സ് യൂണിറ്റുകളും 32000 കുടുംബയൂണിറ്റുകളും സജീവമായി പ്രവര്‍ത്തിക്കുന്നു. അംഗങ്ങളുടെ സാമ്പത്തിക അടിത്തറ മെച്ചപ്പെടുത്തുന്നതിനായി 15000 കോടിയിലധികം തുകയാണ് വായ്പയായി വിതരണം ചെയ്തത്. വിളംബരഗാന സിഡി പ്രകാശനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി ഭാര്‍ഗവന്‍ നിര്‍വഹിച്ചു. ചേര്‍ത്തല മേഖല ചെയര്‍മാന്‍ കെ.പി. നടരാജന്‍ അദ്ധ്യക്ഷനായി. കണ്‍വീനര്‍ പി.ഡി. ഗഗാറിന്‍, യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ടി. അനിയപ്പന്‍, പാണാവള്ളി മേഖല ചെയര്‍മാന്‍ കെ.എല്‍. അശോകന്‍, സ്വാഗതസംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ. പി.എസ്. ജ്യോതിസ്, അരൂര്‍ മേഖല ചെയര്‍മാന്‍ വി.പി. തൃദീപ് കുമാര്‍, കെ.വി. സാബുലാല്‍, പി.ജി. രവീന്ദ്രന്‍, അനില്‍ഇന്ദീവരം, ബിജുദാസ്, ജെ.പി. വിനോദ്, ആര്‍. രാജേന്ദ്രന്‍, മനോജ് മാവുങ്കല്‍, അജയന്‍ പറയകാട് തുടങ്ങിയവര്‍ സംസാരിച്ചു.

ചേര്‍ത്തല യൂണിയന്‍ മഹാസംഗമത്തിനും യോഗനേതൃത്വത്തില്‍ മൂന്നു പതിറ്റാണ്ടു പൂര്‍ത്തിയാക്കുന്ന ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നല്‍കുന്ന സ്വീകരണത്തിനുമായുള്ള സ്വാഗതസംഘം ഓഫീസ് യോഗം വൈസ്‌പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.
ചേര്‍ത്തല യൂണിയന്‍ മഹാസംഗമത്തിന്റെയും യോഗനേതൃത്വത്തില്‍ മൂന്നു പതിറ്റാണ്ടു പൂര്‍ത്തിയാക്കുന്ന ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു നല്‍കുന്ന ആദരത്തിന്റെയും ഭാഗമായുള്ള വിളംബരഗാന സി.ഡി. പ്രകാശനം ചേര്‍ത്തല നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി ഭാര്‍ഗവന്‍ നിര്‍വഹിക്കുന്നു.

Author

Scroll to top
Close
Browse Categories