യോഗത്തിൻ്റെ സംഘടിത ശക്തിയെ തകർക്കുവാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണം

കുന്നത്തുനാട് യൂണിയന്റെ ആഭിമുഖ്യത്തിൽ മെരിറ്റ് ഡേ ഉദ്ഘാടനം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിക്കുന്നു.

പെരുമ്പാവൂർ: നിയമ നടപടികളിലൂടെ എസ്.എൻ.ഡി.പി.യോഗത്തിന്റെ സംഘടിത ശക്തിയെ തകർക്കുവാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പ്രസ്താവിച്ചു. എസ്.എൻ.ഡി.പി.യോഗം കുന്നത്തുനാട് യൂണിയന്റെ ആഭിമുഖ്യത്തിൽ മെരിറ്റ് ഡേ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

28 വർഷം മുമ്പ് മറ്റു സംഘടിത സമുദായങ്ങൾക്ക് ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ചപ്പോൾ യോഗത്തിന് ലഭിച്ചത് വെറും 52 എണ്ണം മാത്രമായിരുന്നു എന്നാൽ കഴിഞ്ഞ 28 വർഷം കൊണ്ട് നമ്മൾ സംഘടിതരായതുകൊണ്ട് 180-ൽപ്പരം വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് യോഗവും ട്രസ്റ്റും ആരംഭിച്ചത്. ഈഴവസമുദായത്തിന്റെ ഉയർച്ചയ്ക്കും വിദ്യാഭ്യാസപരമായ വളർച്ചക്കും പുരോഗതിക്കും വേണ്ടിയാണ് എസ്.എൽ.ഡി.പി. യോഗം ഗുരു സ്ഥാപിച്ചതെന്നാണ് ബൈലോയിൽ പറഞ്ഞരിക്കുന്നത്. നിരവധി കോടതികളിലും ഇ.ഡി.,ക്രൈംബ്രാഞ്ച്,വിജിലൻസ് തുടങ്ങിനിരവധി അന്വേഷണ ഏജൻസികളിലും ചിലർ പരാതി കൊടുത്തെങ്കിലും ഏതെങ്കിലും കോടതിയോ അന്വേഷണ ഏജൻസികളോ ഒന്നും ഇന്നേവരെ യോഗത്തിനെതിനെതിരെ ഒരു പരാമർശവും നടത്തിയിട്ടില്ല എന്ന കാര്യം പ്രത്യേകം ഓർക്കണം. മൈക്രോ ഫിനാൻസിൽ ചുരുക്കം ചിലയിടത്ത് ക്രമക്കേട് നടന്നെങ്കിലും അവർക്കെതിരെ എക്സിക്യൂട്ടീവ് യോഗം നടപടി സ്വീകരിക്കുകയും ചെയ്തു. യോഗത്തിന് 60000 അംഗങ്ങൾ മാത്രം ഉണ്ടായിരുന്ന 1960 കാലഘട്ടത്തിലാണ് അന്നത്തെ യോഗം ഭാരവാഹികൾ കേന്ദ്രത്തെ സമീപിച്ച് പ്രാതിനിദ്ധ്യ വോട്ടവകാശ പ്രകാരം തിരഞ്ഞെടുപ്പ് നടത്തുവാനുള്ള അനുവാദം വാങ്ങിയത്. ഇന്ന് യോഗത്തിന് 36 ലക്ഷം അംഗങ്ങളാണുള്ളത് ഗുരുവായൂർ ദേവസ്വം ഭരണസമിതിയിലും മറ്റും ക്രിസ്ത്യൻ സമുദായാംഗംവരെ വന്നത് നാം കണ്ടു. യോഗത്തിലും മറ്റും അതേപോലെ ഒരവസ്ഥ വന്നാൽ ഈഴവ സമുദായത്തിന്റെ പുരോഗതി എന്ന ലക്ഷ്യം തന്നെ മാറിപോകും – തുഷാർ പറഞ്ഞു. യൂണിയൻ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മറ്റി ചെയർമാൻ കെ.കെ.കർണന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ അഡ്‌മിനിസ്‌ട്രേററീവ് കൺവീനർ കെ.എ.ഉണ്ണികൃഷ്ണൻ,കമ്മിറ്റി അംഗങ്ങളായ ടി.എൻ.സദാശിവൻ,സുനിൽ പാലിശേരി,ജയൻ പാറപ്പുറം,വിപിൻ കോട്ടക്കുടി,അനിൽ വളയൻചിറങ്ങര,ബിജു വിശ്വനാഥൻ ശ്രീനാരായണ ഗുരുകുലം ട്രസ്റ്റ് സെക്രട്ടറി ഡോ:ആർ.അനിലൻ,വനിതാ സംഘം യൂണിയൻ പ്രസിഡൻ്റ് ശാന്തകുമാരി ടീച്ചർ,സെക്രട്ടറി മോഹിനി വിജയൻ,യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അഡ്വ.ആനന്ദ് ഓമനക്കുട്ടൻ,സെക്രട്ടറി സി.പി.മഹേഷ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ എസ്.എസ്.എൽ.സി.,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് ദാനവും പ്രതിഭാ പുരസ്കാര വിതരണവും നടന്നു.

Author

Scroll to top
Close
Browse Categories