തിരുവല്ല യൂണിയൻ വനിതാസംഘം കൺവെൻഷൻ

തിരുവല്ലാ യൂണിയൻ വനിതാസംഘം മേഖലാ കൺവെൻഷൻ കുന്നന്താനം ശാഖയിൽ വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല:സൈബർലോകത്തെ ചതിക്കുഴികളിൽ വീഴാതിരിക്കാൻ യുവതികൾ കൂടുതൽ ജാഗരൂകരാകണമെന്ന് യോഗം വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ പറഞ്ഞു. തിരുവല്ലാ യൂണിയൻ വനിതാസംഘം ടി.കെ.മാധവൻ മേഖലാ കൺവെൻഷൻ കുന്നന്താനം ശാഖയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുമ സജികുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ സംഘടനാ സന്ദേശം നൽകി. യോഗം അസി.സെക്രട്ടറി പി. എസ്.വിജയൻ മുഖ്യാതിഥിയായി.

സാമൂഹിക പുരോഗതിയിൽ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തിൽ ജൂനിയർ ചേംബർ പരിശീലകൻ ശ്യാംകുമാർ ക്ലാസെടുത്തു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി ബിജു, കൗൺസിലർമാരായ ബിജു മേത്താനം, അനിൽ ചക്രപാണി, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.എൻ.രവീന്ദ്രൻ, കെ.കെ.രവി, വനിതാസംഘം സെക്രട്ടറി മണിയമ്മ സോമശേഖരൻ, കുമാരിസംഘം കോഓർഡിനേറ്റർ ശോഭാ ശശിധരൻ, എംപ്ലോയീസ് ഫോറം കോഓർഡിനേറ്റർ ഷാൻ ഗോപൻ, വനിതാസംഘം വൈസ് പ്രസിഡന്റ് ഇന്ദു വി.ആർ, ജോ.സെക്രട്ടറി ശ്രീവിദ്യ, ട്രഷറർ കവിതാ സുരേന്ദ്രൻ, എക്സി.കമ്മിറ്റി അംഗങ്ങളായ ആനന്ദവല്ലി ബാബുരാജ്, സുമാ സജി, കൺവീനർ ഷൈലജ മനോജ്, സൈബർസേന കോഓർഡിനേറ്റർ അവിനാഷ് മനോജ്, കുന്നന്താനം ശാഖാ പ്രസിഡന്റ് കെ.എം.തമ്പി, സെക്രട്ടറി എം.ജി.വിശ്വംഭരൻ, എന്നിവർ സംസാരിച്ചു. കുന്നന്താനം,ആഞ്ഞിലിത്താനം, കവിയൂർ,കുന്നന്താനം കിഴക്ക്, മല്ലപ്പള്ളി,ആനിക്കാട്, മഠത്തുംഭാഗം,തുരുത്തിക്കാട് എന്നീ ശാഖകളിലെ വനിതാസംഘം പ്രവർത്തകർ പങ്കെടുത്തു.

Author

Scroll to top
Close
Browse Categories