അധികാരത്തില്‍ അധഃകൃതന്റെ ശബ്ദം ഇല്ല
കായംകുളം: അധികാരത്തില്‍ അധഃകൃതന്റെ ശബ്ദം ഇല്ലാതെ പോയതാണ് വര്‍ത്തമാനകാലം നേരിടുന്ന വെല്ലുവിളിയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. രാഷ്ട്രീയ, വിദ്യാഭ്യാസ രംഗങ്ങളില്‍ നമുക്ക് പ്രാതിനിധ്യമില്ല. നമുക്ക് അര്‍ഹതപ്പെട്ടത് ആരും തന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജാതി സെന്‍സസ് വേണമെന്ന ചിലരുടെ ആവശ്യം നമ്മളെ ചതിക്കാനാണെന്ന് യോഗം ജനറല്‍ സെക്രട്ടറി പറഞ്ഞു. ശ്രീനാരായണ സാംസ്‌കാരിക സമിതി കാര്‍ത്തികപ്പള്ളി താലൂക്ക് കായംകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന കായംകുളം എസ്.എന്‍. വിദ്യാപീഠത്തിന്റെ അംഗീകാരവിളംബരവും അനുമോദന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമിതി പ്രസിഡന്റ് ഡോ. പി. പത്മകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
എസ്.എന്‍. ട്രസ്റ്റ് ബോര്‍ഡംഗം പ്രീതിനടേശന്‍, സമിതി സെക്രട്ടറി പള്ളിയമ്പില്‍ ശ്രീകുമാര്‍, കായംകുളം യൂണിയന്‍ സെക്രട്ടറി പി. പ്രദീപ്‌ലാല്‍, അഡ്വ. പി.എസ്. ബാബുരാജ്, എ. സോമരാജന്‍, സമിതി ജോ.സെക്രട്ടറി എം. രവീന്ദ്രന്‍, പ്രൊഫ. ടി.എം. സുകുമാരബാബു, വി. ശശിധരന്‍, കായലില്‍ രാജപ്പന്‍, എന്‍. രത്‌നാകരന്‍, എസ്. അജോയ് കുമാര്‍, സി.ആര്‍. റോബിന്‍, മഠത്തില്‍ ബിജു, പി.എസ്. ബേബി എന്നിവര്‍ സംസാരിച്ചു.