യുവതലമുറ കൃഷിയിലേക്ക് ഇറങ്ങണം


ചേര്‍ത്തല: യുവതലമുറ കൃഷിയിലേക്ക് ഇറങ്ങണമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ യുവകര്‍ഷകന്‍ സുജിത്ത് സ്വാമി നികര്‍ത്തല്‍ ആരംഭിച്ച സഞ്ചരിക്കുന്ന പച്ചക്കറി വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണമാണ് വേണ്ടത്. ഇത് സാദ്ധ്യമാകണമെങ്കില്‍ എല്ലാവരും കൃഷിയിലേക്ക് ഇറങ്ങണം. കഞ്ഞിക്കുഴിയിലേത് വിഷരഹിത പച്ചക്കറികളാണ്. കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ ഉത്സവ നാളുകളില്‍ ചിക്കര കുട്ടികള്‍ക്ക് നാടന്‍ പച്ചക്കറി എത്തിക്കാനുള്ള തീരുമാനം അഭിനന്ദനാര്‍ഹമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കഞ്ഞിക്കുഴിയിലെ കുടുംബശ്രീ എ.ഡി.എസ് സെക്രട്ടറി ശ്രീജയാണ് കഞ്ഞിക്കുഴി പച്ചക്കറികളുമായി വാഹനത്തില്‍ എത്തുന്നത്. കണിച്ചുകുളങ്ങര ദേവസ്വം സെക്രട്ടറി പി.കെ. ധനേശന്‍, ഖജാന്‍ജി സ്വാമിനാഥന്‍ ചള്ളിയില്‍, കെ.കെ. കുമാരന്‍, പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ചെയര്‍മാന്‍ എസ്. രാധാകൃഷ്ണന്‍, പി.കെ. ധനേശന്‍, സി.സി. ഷിബു, ബൈരഞ്ചിത്ത് ,ഫെയ്‌സി വി. ഏറനാട്, പി. നിധിന്‍, വി. ആര്‍. ദിനേശ്, ജി. ഉദയപ്പന്‍ എന്നിവര്‍ പങ്കെടുത്തു.
കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ്‌പ്രസിഡന്റ് അഡ്വ. എം. സന്തോഷ്‌കുമാര്‍ നന്ദി പറഞ്ഞു