കേരളം ശ്രദ്ധിക്കുന്ന ശബ്ദം

സ്.എന്‍.ഡി.പി യോഗം മാന്നാര്‍ യൂണിയന്റെ അഭിമുഖ്യത്തിലുള്ള ഗുരുപൂര്‍ണ്ണിമ 2023 സ്മരണികയുടെ പ്രകാശനം മുന്‍മന്ത്രി ജി. സുധാകരന്‍ നിര്‍വഹിക്കുന്നു.

മാന്നാര്‍: എസ്.എന്‍.ഡി.പി യോഗത്തെ പൊതുസമൂഹത്തില്‍ ഉയര്‍ത്തിക്കാട്ടിയ ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ശബ്ദം കേരളം ശ്രദ്ധിക്കുകയാണെന്നും അദ്ദേഹം എന്താണ് പറയുന്നതെന്ന് സമൂഹം കാതോര്‍ത്തിരിക്കുകയാണെന്നും മുന്‍മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ശ്രീനാരായണഗുരുദേവന്റെ മാസ്മരിക ശക്തിയും വെള്ളാപ്പള്ളി നടേശന്റെ നേതൃത്വവുമാണ് എസ്.എന്‍.ഡി.പി യോഗത്തെ കരുത്തുറ്റ സംഘടനയായി മാറ്റിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എസ്.എന്‍.ഡി.പി യോഗം മാന്നാര്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ നടന്ന ശ്രീനാരായണ ഗുരുദേവന്റെ 169-ാമത് ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ‘ഗുരുപൂര്‍ണിമ 2023’ സ്മരണികയുടെ പ്രകാശനവും, യൂത്ത് മൂവ്‌മെന്റ് യൂണിയന്റെ 2024 കലണ്ടറിന്റെ വിതരണ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ജി. സുധാകരന്‍. 658-ാം നമ്പര്‍ ഇരമത്തൂര്‍ ശാഖാ വൈസ്‌പ്രസിഡന്റ് ജി. വിജയന് കൈമാറിയാണ് കലണ്ടറിന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ചത്. ചടങ്ങില്‍ യൂണിയന്‍ ചെയര്‍മാന്‍ ഡോ.എം.പി. വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ അഡ്.കമ്മിറ്റി അംഗങ്ങളായ ഹരിലാല്‍ ഉളുന്തി, നുന്നുപ്രകാശ്, പി.ബി. സൂരജ്, ഹരിപാലമൂട്ടില്‍, പുഷ്പശശികുമാര്‍, പ്രൊഫ. പി.ഡി. ശശിധരന്‍, ബി.കെ. പ്രസാദ് ,മേഖലാ ചെയര്‍മാന്‍മാരായ കെ.വിക്രമന്‍, സതീശന്‍ മുന്നേത്ത്, തമ്പി കൗണടിയില്‍, ബിനുബാലന്‍, മേഖലാ കണ്‍വീനര്‍മാരായ അനില്‍കുമാര്‍, ടി.കെ, രാധാകൃഷ്ണന്‍ പുല്ലാമഠം, രവി പി. കളീയ്ക്കല്‍, സുധാകരന്‍ സര്‍ഗ്ഗം വനിതാസംഘം യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ശശികല രഘുനാഥ്, വൈസ്‌ചെയര്‍പേഴ്‌സണ്‍ സുജാതനുന്നുപ്രകാശ്, യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ കണ്‍വീനര്‍ ബിനുരാജ്, സൈബര്‍ സേന യൂണിയന്‍ ചെയര്‍മാന്‍ അരുണ്‍അച്ചു, സന്തോഷ്‌കാരാഴ്മ, ശ്രീലത രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ കണ്‍വീനര്‍ അനില്‍ പി. ശ്രീരംഗം സ്വാഗതവും സുവനീര്‍ കമ്മറ്റി കണ്‍വീനര്‍ രാജേന്ദ്രപ്രസാദ് നന്ദിയും പറഞ്ഞു.

Author

Scroll to top
Close
Browse Categories