ഗുരുദർശനത്തിലൂന്നി പുതുതലമുറ വളരണം
ആലപ്പുഴ: ഗുരുദർശനത്തിലൂന്നിയാകണം പുതുതലമുറ വളര്‍ന്നുവരേണ്ടതെന്ന് എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡംഗം പ്രീതിനടേശന്‍ പറഞ്ഞു.
എസ്.എന്‍.ഡി.പി യോഗം ചാരുംമൂട് യൂണിയനിലെ 4515 -ാം നമ്പര്‍ വള്ളികുന്നം കാരായ്മ ശതാബ്ദി സ്മാരക ഗുരുക്ഷേത്രത്തിന്റെ വാര്‍ഷികം ഉദ്ഘാടനവും ആദരിക്കലും നിര്‍വഹിക്കുകയായിരുന്നു പ്രീതിനടേശന്‍.
ശാഖാ യോഗം പ്രസിഡന്റ് അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിയന് ചെയര്മാന് ജയകുമാര്‍ പാറപ്പുറം, കണ്‍വീനര്‍ ബി. സത്യപാല്‍, വൈസ്ചെയര്‍മാന്‍ രഞ്ജിത്ത്, ബെന്നി പണിക്കര്‍ എന്നിവര്‍ പങ്കെടുത്തു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ചന്ദ്രബോസ്, തുളസിദാസ്, അനില്‍രാജ്, രാജേഷ്, യൂണിയന് വനിതാസംഘം ചെയര്‍പേഴ്സണ്‍ രേഖ സുരേഷ്, കണ്‍വീനര്‍ ഷീലസോമന്, വൈസ്ചെയര്‍പേഴ്സണ്‍ അര്‍ച്ചന പ്രദീപ്, യൂണിയന് യൂത്ത്മൂവ്മെന്റ് ചെയര്മാന് വിഷ്ണു, കണ്‍വീനര്‍ മഹേഷ്, വനിതാസംഘം മേഖലാ കണ്‍വീനര്‍ സീനഷാജി, സുരേഷ് കടുവങ്കല്‍, യൂത്ത്മൂവ്മെന്റ് മേഖല ചെയര്മാന് പ്രേംജി എന്നിവര്‍ സംസാരിച്ചു. ഗോപി സ്വാഗതവും ശാഖാ വൈസ്പ്രസിഡന്റ് വിജയന് നന്ദിയും പറഞ്ഞു