യോഗം ജനറൽ സെക്രട്ടറിയെ അധിക്ഷേപിച്ചാൽ ചെറുക്കും
പാലക്കാട് : സാമൂഹ്യനീതി നിഷേധത്തിനെതിരെ പ്രതികരിച്ച യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുവാനുള്ള മതമൗലികവാദികൾ ഉൾപ്പെടെയുള്ളവരുടെ നീക്കത്തെ ശക്തമായി എതിർക്കേണ്ടതും ചെറുക്കേണ്ടതും ഏവരുടേയും ഉത്തരവാദിത്വമാണെന്ന് പാലക്കാട് വെസ്റ്റ് യൂണിയൻ പ്രഖ്യാപിച്ചു .മതന്യൂനപക്ഷങ്ങൾക്ക് എല്ലാം വീതം വച്ചു നൽകുന്നതിനെതിരെ ശബ്ദമുയർത്തുകയും, സാമൂഹ്യനീതിക്കായി പോരാടുകയും ചെയ്യുന്ന കർമ്മനിരതനായ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തിരെയുള്ള പടപ്പുറപ്പാട് ഒരിക്കലും അനുവദിക്കുവാൻ കഴിയുകയില്ല.
ശാഖാ ഭാരവാഹികളുടേയും പ്രവർത്തകരുടേയുംയോഗത്തില്‍ യൂണിയൻ വൈസ് പ്രസിഡണ്ട് ആർ. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡൻറ് എടത്തറ രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു യോഗം ഡയറക്ടർ ടി.സി സുരേഷ് ബാബു സ്വാഗതം പറഞ്ഞു.മങ്കര വെസ്റ്റ് ശാഖ സെക്രട്ടറിയും സൈബർ സേന പാലക്കാട് ജില്ല കൺവീനറുമായ പ്രശാന്ത് ചാത്തംകണ്ടം പ്രമേയം അവതരിപ്പിച്ചു. വൈദീകയോഗം കൺവീനർ കിഷോർ ശാന്തി പ്രഭാഷണം നടത്തി. യോഗം ഡയറക്ടർമാരായ സുരേഷ് കളത്തിൽ, സുമേഷ് ചാത്തൻകുളം ,യൂണിയൻ കൗൺസിൽ അംഗങ്ങളായ കെ.വി രാമകൃഷ്ണൻ, പി. മുരളീധരൻ, കെ.എം പ്രദീപ് , പി.കെ സുരേഷ്, വി.കെ ശിവകുമാർ , വനിതാ സംഘം സെക്രട്ടറി ശഷിജ ശശികുമാർ, വനിതാ സംഘം ട്രഷറർ വിലാസിനി സുന്ദരൻ,ശാഖാഭാരവാഹികളായ എ.ബി ഹരിദാസ് , ശശികുമാർ പാലശ്ശേരി, രാധാകൃഷ്ണൻ വാർക്കാട്, രവീന്ദ്രൻ പിരായിരി എന്നിവർ സംസാരിച്ചു