ഗുരു ആത്മീയതയോടൊപ്പം ഭൗതികതയെയും സമന്വയിപ്പിച്ചു
കോണത്തുകുന്ന്: ആത്മീയതയോടൊപ്പം ഭൗതികതയെയും സമന്വയിപ്പിച്ച ശ്രീനാരായണ ഗുരുദേവന്‍ മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കുകയോ, അവിടെ പ്രതിഷ്ഠ നടത്തുകയോ ചെയ്തിട്ടില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
വള്ളിവട്ടം അമരിപ്പാടം ശ്രീനാരായണാശ്രമത്തില്‍ പത്ത് ദിവസം നീണ്ടുനിന്ന ശ്രീനാരായണഗുരുദേവ കൃതികളുടെ പാരായണ വ്യാഖ്യാന വൈദികയജ്ഞം അഭിധ്യാനം സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതേതരം പറയുന്നവര്‍ അവരുടെ മതത്തിനായാണ് നിലകൊള്ളുന്നത്. ഈഴവന്റെ കാര്യം വരുമ്പോള്‍ ഇടതുപക്ഷം പോലും അടവുനയത്തിലൂടെ ഭരണം നിലനിറുത്താനാണ് ശ്രമിക്കുന്നത്. നമ്മള്‍ ചിഹ്നം മാത്രം നോക്കി വോട്ടു ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ പേരു നോക്കിയാണ് വോട്ടു ചെയ്യുന്നത്. സമുദായ ശക്തി സമാഹരണത്തിലൂടെയേ സമുദായത്തിന് നേട്ടം ഉണ്ടാക്കാന്‍ കഴിയുകയുള്ളൂവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
സ്വാമി ശിവസ്വരൂപാനന്ദ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ബ്രഹ്മസ്വരൂപാനന്ദ, യോഗം കൗണ്‍സിലര്‍ പി.കെ. പ്രസന്നന്‍, മുകുന്ദപുരം യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം, നാട്ടിക യൂണിയന്‍ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണന്‍ തഷ്ണാത്ത്, കെ.കെ. ബിനു, പി.കെ. രവീന്ദ്രന്‍, സി.കെ. സുധി എന്നിവര്‍ സംസാരിച്ചു. എ.വി. വിശ്വംഭരന്‍ ശാന്തി, രാജേഷ് ശാന്തി, സി.വി. പ്രകാശന്‍ എന്നിവരെ വെള്ളാപ്പള്ളി നടേശന്‍ ആദരിച്ചു.