നടുവിൽ ശാഖ പ്രതിഷ്ഠാ മഹോത്സവം

നടുവിൽ : ശാഖാ യോഗത്തിന്റെ മൂന്നാമത് പ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ പൊതു സമ്മേളനം യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. നടുവിൽ ശാഖായോഗം സെക്രട്ടറി ഭാസ്ക്കരൻ എരഞ്ഞിക്കടവൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പി.പി കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് യൂണിയൻ കൺവീനർ പി.ആർ ഭരതൻ മുഖ്യാതിഥി ആയിരുന്നു. വി.ടി. രാമചന്ദ്രൻ തന്ത്രികൾ അനുഗ്രഹ പ്രഭാഷണം നടത്തി.ശിവഗിരി മഠം സ്വാമി പ്രേമാനന്ദ, രമണി നാരായണൻ, പി .വിജയമണി, കെ. സന്തോഷ് കുമാ ർ, രാധ വത്സൻ, ശ്രീജ വത്സൻ,സുശീല ബാലകൃഷ്ണൻ, പി.പി ഭാസ്ക്കരൻ, എ.വി സുരേഷ്, എന്നിവർ സംസാരിച്ചു.
ഡോക്ടറേറ്റ് ലഭിച്ച ഹിമ ഷാജി, ജിതേഷ് എം.പി എന്നിവർക്കും, വിവിധ മത്സരങ്ങളിൽ മികച്ച വിജയം കൈവരിച്ച ആനന്ദ് പി. ഡി, അഭിനന്ദ് വിനോദ്, നന്ദു സന്തോഷ് എന്നിവരെയും ശാഖാ യോഗം അനുമോദിച്ചു.ശാഖാ വനിതാ സംഘം പ്രസിഡന്റ് നിർമ്മല ശശിധരൻ നന്ദി പറഞ്ഞു. കലാപരിപാടികളും അരങ്ങേറി.

നടുവിൽ ശാഖാ യോഗത്തിന്റെ മൂന്നാമത് പ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ പൊതു സമ്മേളനം യോഗം ദേവസ്വം സെക്രട്ടറി
അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു
നടുവില്‍ എസ്.എന്‍.ഡി.പി ശാഖാ യോഗത്തിന്റെ മൂന്നാമത് ഗുരുമന്ദിര പ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ച് നടുവില്‍ ടൗണില്‍ സംഘടിപ്പിച്ച ഘോഷയാത്ര.

ഗുരുമന്ദിര പ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ച് നടുവില്‍ ടൗണില്‍ ഘോഷയാത്ര നടന്നു. പി.പി. കുഞ്ഞിരാമന്‍, പി.ആര്‍. ഭരതന്‍, ടി.എ.ചന്ദ്രന്‍, പ്രേമാനന്ദസ്വാമി, പി.വി. ശിവശങ്കരന്‍, ഭാസ്‌കരന്‍ എരഞ്ഞിക്കടവന്‍, രമണി നാരായണന്‍, പി. വിജയമണി, കെ.സന്തോഷ്‌കുമാര്‍, രാധാ വത്സന്‍, ശ്രീജവല്‍സന്‍, സുശീല ബാലകൃഷ്ണന്‍, പി.പി. ഭാസ്‌കരന്‍, എ.വി. സുരേഷ് എന്നിവര്‍ സംസാരിച്ചു.

Author

Scroll to top
Close
Browse Categories