വായനയുടെ കല മനസ്സിനെ സംശുദ്ധമാക്കും: ബി.ഡി. ദത്തൻ
കൊല്ലം: വായനാദിനത്തോടനുബന്ധിച്ച് കൊല്ലം ശ്രീനാരായണ കോളേജ് സംഘടിപ്പിച്ച വായനദിനാചരണം പ്രശസ്ത ചിത്രകാരൻ ബി. ഡി. ദത്തൻ ഉദ്ഘാടനം ചെയ്തു. മാറുന്ന കാലത്തിന്റെ അഭിരുചികൾ എല്ലാം തന്നെ മനുഷ്യനന്മയ്ക്ക് ഉതകുന്നവയല്ലെന്നും കാലോചിതമായി നവീകരിക്കപ്പെടേണ്ടവയാണെന്നും ദത്തൻ അഭിപ്രായപ്പെട്ടു. അതിലേക്കുള്ള ഒരു പ്രധാന കടമ്പ വായനയാണെന്നും അത് മനുഷ്യമനസ്സുകളെ സംശുദ്ധമാക്കുമെന്നും
അദ്ദേഹം പറഞ്ഞു. . ശ്രീനാരായണ കോളേജ് പ്രിൻസിപ്പാൾ ഡോ. എസ്. വി. മനോജ് അധ്യക്ഷത വഹിച്ച യോഗത്തിൽ നിരൂപകൻ സുനിൽ സി.ഇ ഭാഷയാണ് അധികാരം എന്ന വിഷയത്തെ അധികരിച്ച് മുഖ്യപ്രഭാഷണം നടത്തി. രജിമോൻ പി. വി ,എസ്. അജയകുമാർ , ഹരിദാസ് ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. മലയാള വിഭാഗം മേധാവി ഡോ. എസ്. ജയൻ സ്വാഗതവും ഡോ. എം.എസ്.ബിജു കൃതജ്ഞതയുംപറഞ്ഞു. ഏറ്റവും കൂടുതൽ പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്ന് എടുത്തു വായിച്ച അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമുള്ള സമ്മാനങ്ങൾ ബി. ഡി. ദത്തൻ വിതരണം ചെയ്തു.