സംഘടനാ പ്രവര്‍ത്തകര്‍ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം


കുട്ടനാട്: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി, എസ്.എന്‍.ട്രസ്റ്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ വെള്ളാപ്പള്ളി നടേശന്‍ 30 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി കുട്ടനാട് സൗത്ത് യൂണിയന്റെ നേതൃത്വത്തില്‍ വിവിധ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. പദ്ധതികളുടെ ഭാഗമായി വനിതാസംഘത്തിന്റെ നേതൃത്വത്തില്‍, യൂണിയന്‍ പരിധിയിലെ നിര്‍ദ്ധനരും നിരാലംബരും ഭവനരഹിതരുമായ അംഗങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിനുള്ള ധനസഹായ പദ്ധതിയുടെ ഉദ്ഘാടനം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു. ആഘോഷങ്ങളില്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി സംഘടനാ പ്രവര്‍ത്തകര്‍ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വിദ്യാഭ്യാസം, വ്യവസായം, സംഘടനാ ശേഷി എന്നീ മൂന്ന് കാര്യങ്ങളും സമുദായത്തിന്റെ വളര്‍ച്ചയിലെ ഇഴപിരിക്കാനാകാത്ത ഘടകങ്ങള്‍ ആണെന്നും അത് പ്രായോഗിക തലത്തില്‍ എത്തിയെങ്കില്‍ മാത്രമേ ഗുരുദേവന്‍ വിഭാവനം ചെയ്ത തലത്തിലേക്ക് സമുദായം എത്തിച്ചേരുകയുള്ളൂവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
കണിച്ചുകുളങ്ങരയിലെ വസതിയില്‍ നടന്ന ചടങ്ങില്‍ യൂണിയന്‍ ചെയര്‍മാന്‍ പച്ചയില്‍ സന്ദീപ്, കണ്‍വീനര്‍ അഡ്വ. പി. സുപ്രമോദം, വനിതാസംഘം യൂണിയന്‍ സെക്രട്ടറിശാന്തി സി.പി., മൈക്രോഫിനാന്‍സ് കോര്‍ഡിനേറ്റര്‍ വിമല പ്രസന്നന്‍, കുമാരി സംഘം കോര്‍ഡിനേറ്റര്‍ സുജഷാജി, സൈബര്‍സേന കണ്‍വീനര്‍ സുജിത്ത് മോഹനന്‍, വനിതാസംഘം കൗണ്‍സിലര്‍മാരായ അജിത ബാബു, സൗമ്യ തുടങ്ങിയവര്‍ പങ്കെടുത്തു.