പാഠപുസ്തകത്തിലെ സംവരണവിരുദ്ധ പരാമർശം: കടുത്ത നടപടി വേണം

കൊല്ലം: സാമുദായിക സംവരണം വർഗീയ വിപത്താണെന്ന് പ്ളസ് വൺ പാഠപുസ്തകത്തിൽ എഴുതി പിടിപ്പിച്ച എസ്.സി.ഇ.ആർ.ടിയിലെ സവർണ ജാതിക്കോമരങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ശ്രീനാരായണഗുരു എംപ്ളോയീസ് കൗൺസിൽ പ്രസിഡന്റ് ഡോ.വിഷ്ണുവും സെക്രട്ടറി ഡോ.സുമേഷും ആവശ്യപ്പെട്ടു.

ഡോ.ബി.ആർ .അംബേദ്കർ ഉൾപ്പെടെയുള്ള ഭരണഘടനാ ശിൽപ്പികൾ വിഭാവനം ചെയ്ത് നടപ്പാക്കിയ സാമുദായിക സംവരണം വിപത്താണെന്നും
ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് വിരുദ്ധമായ സാമ്പത്തിക സംവരണമാണ് ഈ വിപത്തിന് പരിഹാരമെന്നും യാതൊരു കൂസലുമില്ലാതെ പ്ളസ് വൺ ഹ്യൂമാനിറ്റീസ് ഗ്രൂപ്പിലെ സോഷ്യൽ വർക്ക് എന്ന പാഠപുസ്തകത്തിൽ എഴുതി ചേർത്തത് ലജ്ജാവഹമാണ് .ഈ ഭരണഘടനാവിരുദ്ധ പരാമർശം.

കഴിഞ്ഞ അഞ്ച് വർഷമായി കുട്ടികളെ പഠിപ്പിക്കുന്നുവെന്ന യാഥാർത്ഥ്യം ഞെട്ടലുളവാക്കുന്നതാണെന്ന് അവർ പറഞ്ഞു.വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി)സവർണ ജാതിക്കോമരങ്ങളുടെ താവളമായി മാറിയിരിക്കുന്നു. ബന്ധപ്പെട്ട അധികാരികളും, ഉദ്യോഗസ്ഥന്മാരും,അക്കാഡമിക് പണ്ഡിതരുമൊന്നും പാഠപുസ്തകത്തിലെ ഈ അതിക്രമം കണ്ടില്ലെന്ന് വിശ്വിക്കാനാവില്ല. പാഠപുസ്തകത്തിലെ ഈ ഭാഗം ഒഴിവാക്കിയത് കൊണ്ട് മാത്രം പ്രശ്നം തീരുന്നില്ല.ഇതിന് ഉത്തരവാദികളായ മൂരാച്ചികളെ കടുത്ത നടപടികൾക്ക് വിധേയരാക്കി ഇത്തരം ധിക്കാരം ആവർത്തിക്കില്ലെന്ന് ഉറപ്പാക്കുകയാണ് വേണ്ടതെന്ന് എംപ്ളോയീസ് കൗൺസിൽ പ്രസിഡന്റ് ഡോ.വിഷ്ണുവും സെക്രട്ടറി ഡോ.സുമേഷും പറഞ്ഞു.

Author

Scroll to top
Close
Browse Categories