സൂര്യയ്ക്കും അഞ്ജനയ്ക്കും വീട്

ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലെത്തിയ ചിക്കരക്കുട്ടികളുടെ വീടെന്ന സ്വപ്‌നം സഫലമായി. മുഹമ്മ ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ് ചാലാത്തറ വീട്ടില്‍ സൂര്യയ്ക്കും അഞ്ജനയ്ക്കുമാണ് കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ വീട് നിര്‍മ്മിച്ച് നല്‍കിയത്. ചാരമംഗലം ഡി.വി.എച്ച്.എസില്‍ പഠിക്കുന്ന ഈ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായി അന്തിയുറങ്ങാന്‍ വീട് ഉണ്ടായിരുന്നില്ല. കര്‍ഷകത്തൊഴിലാളികളായ മാതാപിതാക്കള്‍ സുദര്‍ശനനും ആശയ്ക്കും തുച്ഛമായ വരുമാനമേ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ വര്‍ഷം ചിക്കര വഴിപാടിന് സൂര്യയും അഞ്ജനയും എത്തിയപ്പോഴാണ് സ്വന്തമായി വീടില്ലെന്ന വിവരം വെള്ളാപ്പള്ളി നടേശന്റെ ശ്രദ്ധയില്‍പ്പെട്ടത്. 10 ലക്ഷത്തോളം രൂപ മുടക്കി നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ദാനം വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതിനടേശനും ചേര്‍ന്ന് നിര്‍വഹിച്ചു. ദേവസ്വം ഭാരവാഹികളും സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

Author

Scroll to top
Close
Browse Categories