വിദ്യാർത്ഥികൾ ഗുരുദർശനത്തിന്റെ പ്രചാരകരാകണം


‘ശ്രീനാരായണഗുരുവും വിദ്യാഭ്യാസവും ‘എന്ന വിഷയത്തിൽ പ്രീതി നടേശൻ വിഷയാവതരണം നടത്തുന്നു.
കൊല്ലം : ശ്രീനാരായണ ദർശനവും ധർമ്മവും പുതുതലമുറയെ പഠിപ്പിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യേണ്ട കാലത്തിലൂടെയാണ് നമ്മൾകടന്നുപൊയ്ക്കൊണ്ടിരിക്കുന്നതെന്നും കാലമെത്ര കഴിഞ്ഞാലും ലോകമെത്ര മാറിയാലും ശ്രീനാരായണഗുരുവിന്റെ ദർശനത്തിന്റെ പ്രചാരകരായിരിക്കണം വിദ്യാർത്ഥികളെന്നും എസ് എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ പറഞ്ഞു.
ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിലിന്റെയും ശ്രീനാരായണ സ്റ്റഡീസ് ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ ശ്രീനാരായണ കോളേജിൽ വച്ച് ‘ശ്രീനാരായണഗുരുവും വിദ്യാഭ്യാസവും ‘എന്ന വിഷയത്തിൽ വിഷയാവതരണം നടത്തുകയായിരുന്നുപ്രീതി നടേശൻ.കോളേജ് പ്രിൻസിപ്പാൾ ഡോ എസ് .വി .മനോജിന്റെ അധ്യക്ഷതയിൽ നടന്ന സെമിനാർ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ. ജഗതിരാജ് പി .വി ഉദ്ഘാടനം ചെയ്തു. യോഗം കൗൺസിലറും എസ് എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് മെമ്പറുമായ പി .സുന്ദരൻ , എസ് എൻ ട്രസ്റ്റ് ട്രഷറർ ഡോ . ജി ജയദേവൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ സംസ്ഥാന കോഓർഡിനേറ്റർ പി .വി രജിമോൻ , എംപ്ലോയീസ് കൗൺസിൽ കൊല്ലം എസ്. സി .ആർ .സി പ്രസിഡൻറ് ഡോ .ആർച്ച അരുൺ, ശ്രീനാരായണ സ്റ്റഡിസ് ഫോറം കോഓർഡിനേറ്റർ ഡോ മഹേഷ് എസ് ,സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ഡോ .എൻ രതീഷ് , പി ടി എ സെക്രട്ടറി ഡോ. ശങ്കർ എസ്,ഓഫീസ് സീനിയർ
സൂപ്രണ്ട് അജിത്ത് പി തുടങ്ങിയവർ സംസാരിച്ചു.
ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് ഡോ .എസ് .വിഷ്ണു സ്വാഗതവും ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ യൂണിറ്റ് സെക്രട്ടറി ജയന്തി നന്ദിയും പറഞ്ഞു.
ചടങ്ങിൽ ഡോക്ടറേറ്റ് നേടിയ അദ്ധ്യാപകരേയും മികവ് തെളിയിച്ച വിദ്യാർത്ഥികളെയും ആദരിച്ചു.