ദേശാഭിമാനി ടി.കെ.മാധവൻ പ്രതിമാ ശിലാസ്ഥാപനം

ദേശാഭിമാനി ടി.കെ.മാധവന്റെ പ്രതിമാ ശിലാസ്ഥാപനം മാവേലിക്കര മുനിസിപ്പൽ ചെയർമാൻ കെ.വി.ശ്രീകുമാർ നിർവഹിക്കുന്നു

മാവേലിക്കര : ടി കെ.മാധവൻ സ്മാരക യൂണിയന്റെ നേതൃത്വത്തിൽ മാവേലിക്കര ടി .കെ.മാധവൻ സ്മാരക മുനിസിപ്പൽ പാർക്കിൽ സ്ഥാപിക്കുന്ന ദേശാഭിമാനി ടി.കെ. മാധവന്റെ പ്രതിമാ ശിലാസ്ഥാപനം മാവേലിക്കര മുനിസിപ്പൽ ചെയർമാൻ കെ.വി.ശ്രീകുമാർ നിർവഹിച്ചു. മുനിസിപ്പൽ പാർക്കിനുള്ളിൽ ഹരിപ്പാട് – പന്തളം സ്റ്റേറ്റ് ഹൈവേക്ക് അഭിമുഖമായി മുനിസിപ്പൽ കൗൺസിൽ അനുവദിച്ച സ്ഥലത്താണ് പൂർണ്ണകായ പ്രതിമ സ്ഥാപിക്കുന്നത്. യൂണിയൻ കൺവീനർ ഡോ. എ.വി. ആനന്ദരാജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന്മാരായ അനി വർഗ്ഗീസ് .സജീവ് പ്രായിക്കര, ശാന്തി അജയൻ, എസ് രാജേഷ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്ര ആമുഖ പ്രസംഗവും, രാജൻ ഡ്രീംസ് പദ്ധതി വിശദീകരണവും നടത്തി. ലളിത രവീന്ദ്രനാഥ്, പുഷ്പ സുരേഷ്, ശ്യാമളാ ദേവി. മനസ്സ് രാജൻ. ബിജി അനിൽകുമാർ, ചിത്ര അശോക്, ലത മുരുകൻ, വിമല കോമളൻ, മേഘനാഥ്, ഗോപൻ. നൈനാൻ സി കുറ്റിശ്ശേരിൽ , യൂണിയൻ അഡ്. കമ്മറ്റിയംഗം സുരേഷ് പള്ളിക്കൽ, വനിതാ സംഘം ചെയർപേഴ്സൺ അമ്പിളി എൽ. യൂത്ത്മൂവ്മെന്റ് ചെയർമാൻ നവീൻ വി.നാഥ്, രാജീവ് തെക്കേക്കര .മണി കരുണാകരൻ, കെ.ബി. സുനിൽകുമാർ. മൊട്ടക്കൽ സോമൻ. എസ്. അഖിലേഷ് തുടങ്ങിയവർ സംസാരിച്ചു.

Author

Scroll to top
Close
Browse Categories