വിദ്യാഭ്യാസ രംഗത്ത് ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ മാതൃക
പീരുമേട്: വിദ്യാഭ്യാസ രംഗത്ത്ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
യോഗം പാമ്പനാര്‍ ശാഖ എസ്.എന്‍. കോളേജിന് സമീപം പണി കഴിപ്പിച്ച ഗുരുദേവ ക്ഷേത്രം നാടിന് സമര്‍പ്പിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്ത് പിന്നില്‍ നിന്നിരുന്ന പീരുമേട് പ്രദേശത്ത് ഒരു കോളേജ് സ്ഥാപിക്കണമെന്ന് പീരുമേട് യൂണിയന് ആവശ്യപ്പെട്ടപ്പോള്‍ ഒരു കോളേജ് നല്കി. തോട്ടം മേഖലയിലെ പാവപ്പെട്ടവരുടെ മക്കള്‍ക്ക് ഈ കോളേജ് കൊണ്ട് നേട്ടമുണ്ടാക്കാനായി. കല്ലാറിലെ കോളേജിന് മുമ്പില്‍ പീരുമേട് എം. എല്‍.എ. റോഡിന് ഫണ്ട് അനുവദിച്ചത് ഉദ്യോഗസ്ഥര്‍ തടസവാദം പറഞ്ഞ് മുടക്കിയിരിക്കയാണ്. ഇത് മാറണം. ഭരണത്തില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ശക്തിയായി ശ്രീനാരായണീയര്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്ര പ്രതിഷ്ഠാകർമ്മം രവി നാരായണന് തന്ത്രികളുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നു. എസ്.എന്‍. ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതിനടേശന്‍ ഭദ്രദീപം പ്രകാശം നിര്‍വഹിച്ചു. പീരുമേട് യൂണിയന് പ്രസിഡന്റ് ചെമ്പന്‍കുളം ഗോപി വൈദ്യര് അദ്ധ്യക്ഷത വഹിച്ചു. വാഴൂര്‍ സോമന് എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. പീരുമേട് യൂണിയന് സെക്രട്ടറി കെ.പി. ബിനു, യൂണിയന് വൈസ്പ്രസിഡന്റ് പി.കെ. രാജന്, എന്‍.ജി. സലികുമാര്‍, നിയുക്ത ബോര്‍ഡ് മെമ്പര്‍ പി.എസ്. ചന്ദ്രന്, യൂണിയന് കൗണ്‍സിലര്‍മാരായ സദന്രാജന്, കെ.പി, പി.വി. സന്തോഷ്, വി.പി. ബാബു യൂണിയന് കമ്മിറ്റിയംഗം ആര്.വിനോദ് എന്നിവര്‍ പ്രസംഗിച്ചു. പാമ്പനാര്‍ ശാഖാ സെക്രട്ടറി സുരേഷ് ചൂളപ്പടിക്കല് സ്വാഗതവും പ്രസിഡന്റ് കെ. സനില്‍കുമാര്‍ നന്ദിയും പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് പാമ്പനാര്‍ ടൗണില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ കല്ലാര്‍ ക്ഷേത്രാങ്കണത്തിലേക്ക് ഘോഷയാത്രയും നടന്നു.