ചെമ്പഴന്തി എസ് എൻ കോളേജിൽ ശ്രീനാരായണ എംപ്ലോയീസ് ഫോറം യൂണിറ്റ്


സി.കെ ചന്ദ്രപ്പൻ സ്മൃതി പുരസ്ക്കാരം
സി.കെ ചന്ദ്രപ്പൻ സ്മൃതി പുരസ്ക്കാരം നാട്ടിക എസ്. എൻ ട്രസ്റ്റ് സ്കൂൾ പ്രധാന അദ്ധ്യാപിക വി സുനിതക്ക് ലഭിച്ചു.സ്കൂളിന്റെ തുടർച്ചയായ മികച്ച പഠന നിലവാരം,കുട്ടികളുടെ പഠനത്തോടൊപ്പം സുരക്ഷയും, പ്രത്യേകിച്ച് പെൺകുട്ടികളോടുള്ള കരുതൽ കൂടി ഉറപ്പാക്കികൊണ്ടുള്ള പ്രവർത്തന ശൈലി, കർശന നിലപാടുകൾ എടുക്കുമ്പോഴും ശാന്തതയും സൗമ്യവുമായ പെരുമാറ്റരീതി, കോവിഡ്- പ്രളയ കാലഘട്ടത്തിൽ നടത്തിയ സേവനപരിപാടികൾ, മയക്കുമരുന്നിനെതിരെ ജനപ്രതിനിധികൾ,പിടിഎ എന്നിവരുടെ സഹകരണത്തോടെ നടത്തിയ പോരാട്ടങ്ങൾ, കലാ- കായിക മേളകളിലെ മികവ് ,പഠനത്തിൽ മുൻ നിരയിലെത്താൻ കഴിയാത്ത കുട്ടികൾക്ക് നിരന്തര കോച്ചിങ്ങ്, നൈറ്റ് ക്ലാസ്സ് തുടങ്ങിയ സേവനങ്ങളെ മുൻനിർത്തിയാണ് പുരസ്കാരം.
വി. സുനിതക്ക്
ചെമ്പഴന്തി : ചെമ്പഴന്തി എസ് എൻ കോളേജിൽ ശ്രീനാരായണ എംപ്ലോയീസ് ഫോറം യൂണിറ്റ് രൂപീകരണ യോഗം ശ്രീനാരായണ എംപ്ലോയീസ് ഫോറം സംസ്ഥാന കോഓർഡിനേറ്ററും യോഗനാദം ചീഫ് ഓർഗനൈസറുമായ പി.വി.രജിമോൻ ഉദ്ഘാടനം ചെയ്തു .ചെമ്പഴന്തി എസ് എൻ കോളേജ് പ്രിൻസിപ്പാൾ ഡോ.രാഖി അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ എംപ്ലോയീസ് ഫോറം സംസ്ഥാന വൈസ്. പ്രസിഡന്റ് ബൈജു ജി മുഖ്യപ്രഭാഷണം നടത്തി. ശ്രീനാരായണ എംപ്ലോയീസ് ഫോറം സംസ്ഥാന ട്രഷറർ ഡോ. വിഷ്ണു സംസാരിച്ചു. .
ഡോ. വൈശാഖ് സ്വാഗതവും ഡോ. അമ്പിളി നന്ദിയും പറഞ്ഞു.
ഭാരവാഹികളായി ഡോ.ജോഷി.എം. (ചെയർമാൻ),ഡോ. സ്വപ്ന (വൈസ് ചെയർമാൻ ),ഡോ. വൈശാഖ് (കൺവീനർ),. പ്രീതി .വി.കെ. (ട്രഷറർ ), കമ്മിറ്റി അംഗങ്ങളായിഡോ. രാഖി വിശ്വംഭരൻ,ഡോ. രജി എസ് ആർ,ഡോ.സജി എസ്,രാജീവ്.ജി.ആർ,ആനന്ദ് വി.എസ് സുജിത്ത് പ്രഭാകർ,ജിജോ ടി.ആർഎന്നിവരെ തിരഞ്ഞെടുത്തു.