ശ്രീനാരായണ എംപ്ലോയീസ് ഫോറം, പെൻഷനേഴ്സ് കൗൺസിൽ സമ്മേളനം
തൃശൂർ: ശ്രീനാരായണ എംപ്ലോയീസ് ഫോറം, പെൻഷനേഴ്സ് കൗൺസിൽ സംഘടനകളുടെ തൃശൂർ ജില്ലാ സമ്മേളനം യോഗം അസിസ്റ്റന്റ് സെക്രട്ടറി .കെ.വി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു . തൃശൂർ ടെക്സ്റ്റയിൽ കോർപ്പറേഷൻ ചെയർമാൻ കെ.വി. സദാനന്ദൻ , റബ്ബർ ബോർഡ് വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട .കെ.എ.ഉണ്ണികൃഷ്ണൻ ,എം.എസ്.സി സയൻസ് റാങ്ക് ജേതാവ് കുമാരി ദേവി എന്നിവരെ സമ്മേളനം ആദരിച്ചു.
എസ്.എൻ.ഡി.പി. യോഗം കൗൺസിലർ പി.കെ.പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ . ബേബി റാം, എംപ്ലോയീസ് ഫോറത്തിന്റെയും പെൻഷനേഴ്സ് കൗൺസിലിന്റെയും കോഓർഡിനേറ്റർപി .വി.രജിമോൻ , എംപ്ലോയിസ് ഫോറം കേന്ദ്ര സമിതി പ്രസിഡന്റ് .എസ്. അജുലാൽ , സെക്രട്ടറി കെ.പി.ഗോപാലകൃഷ്ണൻ , പെൻഷനേഴ്സ് കൗൺസിൽ പ്രസിഡന്റ് പി ആർ ജയചന്ദ്രൻ , സെക്രട്ടറി കെ.എം..സജീവ്, യൂണിയൻ നേതാക്കളായ ടി.ആർ രാജേഷ്, ടി.കെ.രവീന്ദ്രൻ , എം.കെ ബ്രുഗുണൻ , മോഹനൻ നാട്ടിക . ചന്ദ്രൻ.ദിനിൽ മാധവ് , എംപ്ലോയീസ് ഫോറം ട്രഷറർ ഡോ.എസ്. വിഷ്ണു, ബൈജു. ജി. പുനലൂർ, ജിജി ഹരിദാസ്, എം ശ്രീലത, ബിബിൻ ബാബു, ബിനുകുമാർ , എം.എം.മജേഷ്, സുനിൽ ഘോഷ് ,ശ്രീകാന്ത്, പെൻഷൻ കൗൺസിൽ ട്രഷറർ ഡോ. ആർ.ബോസ്, ഉമ മഹേശ്വരൻ , അഡ്വ. ശശിധരൻ മണ്ണൂത്തി എന്നിവർ സംസാരിച്ചു.