കടുക്കംകുന്നം ശാഖയുടെ സമാധി ദിനാചരണം
യോഗം കടുക്കംകുന്നം ശാഖയുടെ ആഭിമുഖ്യത്തിൽ സമാധി ദിനം ആചരിച്ചു.ശാഖാ പ്രസിഡന്റ്പി. അശോകന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി എ. ശിവദാസൻ സ്വാഗതം പറഞ്ഞു.
യൂണിയൻ വനിതാ സംഘം പ്രസിഡന്റ് പ്രേമകുമാരി ശിവദാസ്, യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി നിവിൻ ശിവദാസ്, ശാഖ ഭാരവാഹികളായ ജയസേനൻ, കാശിനാഥൻ, എ. മുരളീധരൻ, യൂത്ത് മൂവ്മെന്റ് സെക്രട്ടറി പ്രശാന്ത് എസ്, അജയ്, തുടങ്ങിയവർ സംബന്ധിച്ചു. ശാഖാ വൈസ് പ്രസിഡന്റ് ബി. ഭാസ്കരൻ നന്ദി പറഞ്ഞു. തുടർന്ന് വനിതാ സംഘം പ്രവർത്തകരുടെ പ്രാർത്ഥനക്ക് ശെൽവകുമാരി, സുനിത അശോകൻ, രത്നാമണി, തുടങ്ങിയവർ നേതൃത്വം നൽകി.