ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം ഉറപ്പാക്കണം

എസ് എൻ ട്രസ്റ്റ് തൃശ്ശൂർ റീജിയൺ പറവൂർ മേഖലാ തെരഞ്ഞെടുപ്പ് കൺവെൻഷൻ യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: ജാതി സെൻസസ് നടപ്പിലാക്കുവാനും ജനസംഖ്യാനുപാതികമായി സമസ്ത മേഖലകളിലും പ്രാതിനിധ്യം ഉറപ്പാക്കാനുമുള്ള ആർജ്ജവം കേന്ദ്ര-സംസ്ഥാന സർക്കാരുകളും, വിവിധ രാഷ്ട്രീയ കക്ഷികളും കാണിക്കണമെന്ന് എസ്എൻഡിപി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ആവശ്യപ്പെട്ടു. എസ് എൻ ട്രസ്റ്റ് തൃശ്ശൂർ റീജിയൺ പറവൂർ മേഖലാ തെരഞ്ഞെടുപ്പ് കൺവെൻഷൻ പറവൂർ യൂണിയനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പറവൂർ യൂണിയൻ പ്രസിഡന്റ് സി എൻ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ യോഗം കൗൺസിലർ പി കെ പ്രസന്നൻ, ഇ എസ് ഷീബ,യൂണിയൻ സെക്രട്ടറി ഹരി വിജയൻ, വൈസ് പ്രസിഡണ്ട് ഷൈജു മനക്കപ്പടി, യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി വൈസ് പ്രസിഡന്റ് ദിനിൽ മാധവ്, യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി ജോയിന്റ് സെക്രട്ടറി അഡ്വ. പ്രവീൺ തങ്കപ്പൻ എന്നിവർ സംസാരിച്ചു.

Author

Scroll to top
Close
Browse Categories