രാത്രി കാലത്തെ ശബ്ദനിയന്ത്രണത്തില്‍ ഇളവ് അനുവദിക്കണം

കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റ് സ്ഥാനത്ത് ആറ് പതിറ്റാണ്ട് പൂർത്തിയാക്കുന്ന യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചേർത്തല പ്രസ് ക്ളബിന്റെ നേതൃത്വത്തിൽ ആദരിച്ചപ്പോൾ

ചേര്‍ത്തല: ഉത്സവകാലത്ത് രാത്രികാലങ്ങളില്‍ ശബ്ദനിയന്ത്രണത്തിന്റെ പേരില്‍ പൊലീസ് ആരാധനാലയങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുള്ള ഇളവുകളനുവദിക്കണമെന്ന് കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. കണിച്ചുകുളങ്ങരയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ എല്ലാവരും ബാദ്ധ്യസ്ഥരാണ്. എന്നാല്‍ ഇതു നടപ്പാക്കുന്നത് മനുഷ്യന്റെ നന്മക്കുവേണ്ടിയായിരിക്കണം. ഇക്കാര്യത്തില്‍ ഭരണകൂടവും രാഷ്ട്രീയ നേതൃത്വവും ഇടപെടലുകള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രജീവനക്കാരുടെയും കലാകാരന്മാരുടെയും തൊഴില്‍ നഷ്ടമാകുന്ന സ്ഥിതിയാണ്. ഇക്കാര്യങ്ങള്‍ മനസ്സിലാക്കിയുള്ള തുടര്‍നടപടികളാണ് പ്രതീക്ഷിക്കുന്നത്. ആരാധനാലയങ്ങള്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും
വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു

Author

Scroll to top
Close
Browse Categories