ആര്‍.ശങ്കറിന്റെ നേട്ടങ്ങള്‍ മറക്കാനാവില്ല

ശിവിഗിരി ശ്രീനാരായണ കോളേജിലെ ആര്‍. ശങ്കര്‍ സ്‌ക്വയറിന്റെ ഉദ്ഘാടനം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിക്കുന്നു

വര്‍ക്കല: വിദ്യകൊണ്ട് സ്വതന്ത്രരാകണമെന്ന ശ്രീനാരായണ സന്ദേശം പ്രാവര്‍ത്തികമാക്കുന്നതില്‍ ആര്‍. ശങ്കറിന്റെ പങ്ക് ശ്രീനാരായണ സമൂഹത്തിന് മറക്കാനാവില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ഗ്രാമങ്ങളില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ച് അനേകായിരം പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസം നേടാനുള്ള സൗകര്യമാണ് ആര്‍. ശങ്കര്‍ ഒരുക്കിയത്. ഇന്ന് വിദ്യാഭ്യാസ അന്തരീക്ഷം മോശമാവുകയാണ്. കോളേജുകളിലും സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ ലഹരിയുടെ പിടിയിലാകുന്നത് ഞെട്ടിക്കുന്ന കാര്യമാണ്. അദ്ധ്യാപകര്‍ക്കോ രക്ഷാകര്‍ത്താക്കള്‍ക്കോ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. രാഷ്ട്രീയക്കാരുടെ സംരക്ഷണത്തിലാണ് ലഹരിമാഫിയ കൊഴുക്കുന്നത്. ഭാവിതലമുറയെ അപകടത്തിലേക്ക് നയിക്കുന്ന ലഹരിക്കെതിരെ ശക്തമായ നടപടി ഗവണ്‍മെന്റില്‍ നിന്ന് ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.

ശിവഗിരി ശ്രീനാരായണകോളേജിലെ ആര്‍. ശങ്കര്‍ സ്‌ക്വയര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍.ശങ്കറുടെ പ്രതിമയും ആംഫി തിയേറ്ററും അടങ്ങുന്നതാണ് ആര്‍. ശങ്കര്‍ സ്‌ക്വയര്‍. എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡംഗം പ്രീതിനടേശന്‍ ഭദ്രദീപം തെളിയിച്ചു. അജി. എസ്. ആര്‍ എം സ്‌ക്വയറിന്റെ രൂപകല്പന നടത്തി. സ്‌ക്വയർ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത പ്രിന്‍സിപ്പല്‍ ഡോ. കെ.സി. പ്രീതയെയും അജി എസ്.ആര്‍.എമ്മിനെയും യോഗം ജനറല്‍ സെക്രട്ടറി അഭിനന്ദിച്ചു. പ്രിന്‍സിപ്പല്‍ ഡോ. കെ.സി. പ്രീത അദ്ധ്യക്ഷത വഹിച്ചു. എസ്.എന്‍. ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗം മേലാംകോട് സുധാകരന്‍, ഐ.ക്യു എ.സി. കോ-ഓര്‍ഡിനേറ്റര്‍ പ്രീതാകൃഷ്ണ, എല്‍.ആര്‍.ഡി.സി. അംഗങ്ങളായ സി.വിഷ്ണുഭക്തന്‍, ഗോകുല്‍ദാസ്, ഡി.വിപിന്‍രാജ്, ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാന്‍ സ് ഡ് സ്റ്റഡീസ് പ്രിന്‍സിപ്പല്‍ പ്രൊഫ. വി.എസ്. ലി, ശ്രീനാരായണ ട്രെയിനിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഷീബ പി., പി.ടി.എ. സെക്രട്ടറി ഡോ. നിത്യ പി. വിശ്വം. പി.ടി. എ വൈസ്‌പ്രസിഡന്റ് ജി. ശിവകുമാര്‍, ശിവഗിരി യൂണിയന്‍ പ്രസിഡന്റ് കല്ലമ്പലം നകുലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ശിവഗിരി എസ്.എന്‍. കോളേജ് ഹിസ്റ്ററി വിഭാഗം അസി. പ്രൊഫ. ഡോ. ബി.വി. നന്ദകുമാര്‍ സ്വാഗതവും ഫിസിക്‌സ് വിഭാഗം അസി. പ്രൊഫ.ഡോ. സജേഷ് ശശിധരന്‍ നന്ദിയും പറഞ്ഞു.

Author

Scroll to top
Close
Browse Categories