ഫ്ലക്സ് ബോർഡ് നശിപ്പിച്ചതിൽ പ്രതിഷേധം

ആല ഗോതുരുത്ത് ശാഖ സ്ഥാപിച്ച ഗുരുദേവന്റെ ചിത്രത്തോടു കൂടിയ ഫ്ലക്സ് ബോർഡ് നശിപ്പിച്ചതിൽ പ്രതിഷേധിച്ച്നടന്ന ധർണ്ണ കൊടുങ്ങല്ലൂർ യൂണിയൻ അഡ് മിനിസ്ട്രേറ്റർ ഹരി വിജയൻ ഉദ് ഘാടനം ചെയ്യുന്നു

കൊടുങ്ങല്ലൂർ : ഇരുട്ടിന്റെ മറവിൽ വന്ന് പ്രസ്ഥാനത്തെ വലിച്ചു കീറി ഒട്ടിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന് കൊടുങ്ങല്ലൂർ യൂണിയൻ അഡ് മിനിസ്ട്രേറ്റർ ഹരി വിജയൻ പറഞ്ഞു.യോഗം കൊടുങ്ങല്ലൂർ യൂണിയനിലെ 3078 നമ്പർ ആല ഗോതുരുത്ത് ശാഖ സ്ഥാപിച്ച ഗുരുദേവന്റെ ചിത്രത്തോടു കൂടിയ ഫ്ലക്സ് ബോർഡ് രാത്രിയുടെ മറവിൽ വലിച്ചു കീറി നശിപ്പിച്ചതിൽ പ്രതിഷേധിച്ച്നടന്ന ധർണ്ണ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കൊടുങ്ങല്ലൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ .
യൂത്ത്മൂവ്മെന്റ് സംസ്ഥാന ജോ.സെക്രട്ടറി ദിനിൽ മാധവ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വനിതാ സംഘം നേതാക്കളായ ജോളി ഡിൽഷൻ, ഗീതാ സത്യൻ, യൂണിയൻ യൂത്ത്മൂവ്മെന്റ് നേതാക്കളായ കെ.എസ്.ശിവറാം , സമൽ രാജ്, ശാഖാ സെകട്ടറി വിജയകുമാർ തുമ്പരപ്പുള്ളി , പ്രസിഡന്റ് സതീഷ് ആലയിൽ , വൈസ് പ്രസിഡന്റ് കെ.പി. അശോകൻ എന്നിവർ പ്രസംഗിച്ചു.

Author

Scroll to top
Close
Browse Categories