നീരേറ്റുപുറം ശാഖയില്‍ നടപ്പന്തല്‍ ശിലാസ്ഥാപനം
കുട്ടനാട്: കുട്ടനാട് സൗത്ത് യൂണിയന് നീരേറ്റുപുറം ശാഖയിലെ ഗുരുക്ഷേത്ര നിര്‍മ്മാണത്തിനോടനുബന്ധിച്ച് പണി കഴിക്കുന്ന നടപ്പന്തലിന്റെ ശിലാസ്ഥാപനം യൂണിയന് ചെയര്മാന് പച്ചയില്‍ സന്ദീപ് നിര്‍വഹിച്ചു. ശാഖാ യോഗം വികസന സമിതി രക്ഷാധികാരി ടി.സി. മോഹനന് ഭദ്രദീപം തെളിച്ചു. ശാഖായോഗം പ്രസിഡന്റ് ടി.കെ. രജി അദ്ധ്യക്ഷനായി. യൂണിയന് കണ്‍വീനര്‍ അഡ്വ. സുപ്രമോദം മുഖ്യപ്രഭാഷണം നടത്തി. യൂണിയന് കൗണ്‍സിലര്‍ സന്തോഷ് വേണാട്, വനിതാസംഘം സെക്രട്ടറി സിമ്മിജിജി, യൂത്ത്മൂവ്മെന്റ് കണ്‍വീനര്‍ സുചിത്രാ രാജേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. ശാഖാ യോഗം വൈസ്പ്രസിഡന്റ് എന്‍.ഡി. അനില്‍കുമാര്‍ സ്വാഗതവും ശാഖാ സെക്രട്ടറി രതിയമ്മ വിജയന് നന്ദിയും പറഞ്ഞു.