കുട്ടികളെ സ്വയം പര്യാപ്തരായി വളരാന്‍ മാതാപിതാക്കള്‍ പഠിപ്പിക്കണം
കുട്ടനാട്: കുട്ടികളില്‍ ആദ്ധ്യാത്മിക അടിത്തറ വളര്‍ത്തിയെടുക്കുന്നതിന് ശാഖകളില്‍ ശ്രീനാരായണദര്‍ശനം പഠന ക്ലാസ് ആരംഭിക്കണമെന്ന് എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതിനടേശന്‍ പറഞ്ഞു.
എസ്.എന്‍.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയനില്‍, ഒന്നാം ക്ലാസ് മുതല്‍ ബിരുദാനന്തരതലം വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്ക് 2340 -ാം നമ്പര്‍ നടുഭാഗം ശാഖാ ഓഡിറ്റോറിയത്തിലും 24-ാം നമ്പര്‍ ആനപ്രമ്പാല്‍ വടക്ക് ശാഖ അങ്കണത്തിലുമായി യൂണിയന് യൂത്ത്മൂവ്മെന്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സൗജന്യ പഠനോപകരണങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രീതിനടേശന്‍.
ഒരു കുഞ്ഞിനെ എങ്ങനെയാണ് വളര്‍ത്തിയെടുക്കേണ്ടതെന്ന് ഗുരു തന്റെ ശ്രീനാരായണധര്‍മ്മം എന്ന കൃതിയില്‍ പറഞ്ഞിട്ടുണ്ട്. അത്പ്രകാരം വളര്‍ത്തിയെടുത്താല്‍, അവര്‍ക്ക് ബുദ്ധി താനേ വന്നുകൊള്ളും. അതായിരിക്കണം ഇനി എസ്.എന്‍.ഡി.പി യോഗത്തിലെ ഓരോ അംഗങ്ങളുടെയും ഉത്തരവാദിത്തം. ഈഴവരെന്ന് പറയാന്‍ പോലും നമുക്ക് സ്വാതന്ത്ര്യമില്ലാതിരുന്ന കാലഘട്ടത്തില്‍ നമ്മളെ നോക്കിയല്ല ഗുരു ജാതി പറയരുതെന്ന് പറഞ്ഞത്. അത് മറ്റുള്ളവരെ നോക്കിയാണ്.
യൂണിയന് ചെയര്മാന് പച്ചയില്‍ സന്ദീപ് അദ്ധ്യക്ഷനായി. കണ്‍വീനര്‍ അഡ്വ. പി. സുപ്രമോദം സ്വാഗതം പറഞ്ഞു. യൂത്ത്മൂവ്മെന്റ് സംസ്ഥാന വൈസ്പ്രസിഡന്റ് വികാസ്ദേവന് മുഖ്യപ്രഭാഷണം നടത്തി. യൂണിയന് കൗണ്‍സിലര്‍മാരായ സന്തോഷ് വേണാട്, സിമ്മി ജിജി, യൂത്ത്മൂവ്മെന്റ് യൂണിയന് പ്രസിഡന്റ് ഉണ്ണിഹരിദാസ്, പച്ചയില്‍ 2340-ാം നമ്പര്‍ ശാഖാ സെക്രട്ടറി ഷാജി, വനിതാസംഘം യൂണിയന് പ്രസിഡന്റ് സി.പി. ശാന്ത, യൂത്ത്മൂവ്മെന്റ് കൗണ്‍സിലര്‍മാരായ ശരത്ശശി, എസ്.സുനീഷ്, യൂത്ത്മൂവ്മെന്റ് യൂണിറ്റ് കണ്‍വീനര്‍ ആതിര, ആനപ്രമ്പാല്‍ വടക്ക് ശാഖാ യോഗം പ്രസിഡന്റ് സുരേഷ്ബാബു സെക്രട്ടറി അജികുമാര്‍, യൂണിയന് എം.എഫ്.ഐ. കോഓര്‍ഡിനേറ്റര്‍ വിമല പ്രസന്നന്, വനിതാസംഘം യൂണിയന് വൈസ് ചെയര്മാന് ശ്രീജരാജേഷ്, യൂണിയന് വനിതാസംഘം കൗണ്‍സിലര്‍ സുജിസന്തോഷ്, സൈബര്‍സേന യൂണിയന് കോര്‍ഡിനേറ്റര്‍ പിയൂഷ് പ്രസന്നന്, യൂത്ത്മൂവ്മെന്റ് കൗണ്‍സിലര്‍ എം.എസ്. സജികുമാര്‍, യൂത്ത്മൂവ്മെന്റ് കൗണ്‍സിലര്‍മാരായ കവിന് കടമാട്, സുചിത്ര, വൈദികയോഗം യൂണിയന് സെക്രട്ടറി സനല്‍ശാന്തി, ബാലജനയോഗം യൂണിയന് സെക്രട്ടറി ശ്രീരാഗ് സജീവ് തുടങ്ങിയവര്‍ സംസാരിച്ചു. യൂണിയന് കൗണ്‍സിലര്‍ സന്തോഷ് വേണാട് നന്ദി പറഞ്ഞു.