സംഘടിത മതശക്തികള്‍ രാജ്യത്തെ നയിക്കാനും നിയന്ത്രിക്കാനും ശ്രമിക്കുന്നു

എസ്.എന്‍.ഡി.പി യോഗം പന്തളം യൂണിയിനിലെ 978-ാം നമ്പര്‍ മുടിയൂര്‍ക്കോണം ശാഖയുടെ ഗുരുദേവ ക്ഷേത്രത്തില്‍ കൃഷ്ണശിലയില്‍ തീര്‍ത്ത ഗുരുദേവ വിഗ്രഹത്തിന്റെ പ്രതിഷ്ഠയ്ക്കു ശേഷം നടന്ന ക്ഷേത്ര സമര്‍പ്പണ സമ്മേളനം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

പന്തളം: സംഘടിത മതശക്തികള്‍ ഒന്നായി നിന്നുകൊണ്ട് രാജ്യത്തെ നയിക്കാനും നിയന്ത്രിക്കാനും ശ്രമിക്കുന്നതായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. എസ്.എന്‍.ഡി.പി യോഗം പന്തളം യൂണിയനിലെ 978-ാം നമ്പര്‍ മുടിയൂര്‍ക്കോണം ശാഖയിലെ ഗുരുദേവ ക്ഷേത്രത്തില്‍ കൃഷ്ണശിലയില്‍ തീര്‍ത്ത ഗുരുദേവ വിഗ്രഹ പ്രതിഷ്ഠയ്ക്കു ശേഷം ക്ഷേത്രസമര്‍പ്പണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ആദര്‍ശം മുറുകെപ്പിടിച്ചിരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും മതശക്തികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഭരണത്തിലേറാന്‍ മത്സരിക്കുന്ന ദുരവസ്ഥയാണുള്ളത്.എസ്.എന്‍.ഡി.പി യോഗത്തിന്റെ നിലപാടുകളില്‍ നിന്ന് വാര്‍ഷിക പൊതുയോഗമോ കൗണ്‍സിലോ ബോര്‍ഡോ മാറിയിട്ടില്ല.

നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവര്‍ ഒരുമിക്കണമെന്ന നിലപാടില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പന്തളം യൂണിയന്‍ പ്രസിഡന്റ് അഡ്വ. സിനില്‍ മുണ്ടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സ്വാമി അസ്പര്‍ശാനന്ദ, സ്വാമി ശിവബോധാനന്ദ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. സിനിമാതാരങ്ങളായ ദേവനന്ദ, ആദിത്യസുരേഷ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനില്‍, പന്തളം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷ്, യോഗം ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ രവീന്ദ്രന്‍ എഴുമറ്റൂര്‍, ചെങ്ങന്നൂര്‍ യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ സുരേഷ് പരമേശ്വരന്‍, കായംകുളം യൂണിയന്‍ പ്രസിഡന്റ് ചന്ദ്രദാസ്, പന്തളം യൂണിയന്‍ വൈസ്‌പ്രസിഡന്റ് ടി.കെ. വാസവന്‍, എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് അംഗം സുരേഷ് മുടിയൂര്‍ക്കോണം, യൂണിയന്‍ കൗണ്‍സിലര്‍മാരായ അനില്‍ ഐസെറ്റ്, രാജീവ്മങ്ങാരം, എസ്.ആദര്‍ശ്, സുധാകരന്‍, ഡോ. പുഷ്പാകരന്‍, ശാഖാ സെക്രട്ടറി അജയന്‍ മലമേല്‍, വനിതാസംഘം യൂണിയന്‍ സെക്രട്ടറി സുമാവിമല്‍, കേന്ദ്രസമിതിയംഗം വിജയമ്മകുഞ്ഞികൃഷ്ണന്‍, രക്ഷാധികാരി രാജന്‍ ദൈവത്തിന്‍വീട്, വനിതാസംഘം ശാഖാ പ്രസിഡന്റ് സുധാപ്രഭാകരന്‍, വൈസ്‌പ്രസിഡന്റ് രാജശ്രീസുരേഷ്, സെക്രട്ടറി മോഹനാ ഉദയന്‍, കമ്മിറ്റി അംഗം മുരളി, മാവേലിക്കര യൂണിയന്‍ ജോ.കണ്‍വീനര്‍ ഗോപന്‍ ആഞ്ഞിലപ്ര എന്നിവര്‍ പ്രസംഗിച്ചു. പന്തളം യൂണിയന്‍ സെക്രട്ടറി ഡോ. എ.വി. ആനന്ദരാജ് സ്വാഗതവും ശാഖാ പ്രസിഡന്റ് സുകുസുരഭി നന്ദിയും പറഞ്ഞു.

Author

Scroll to top
Close
Browse Categories