എസ്.എൻ.ഡി.പി യോഗത്തിന്റെ കരുത്ത് തകർക്കാമെന്ന് ആരും കരുതേണ്ടതില്ല

എസ്.എൻ.ഡി.പി. കൊടുങ്ങല്ലൂർ യൂണിയൻ സംഘടിപ്പിച്ച ഏകദിന ശില്പശാല യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

കൊടുങ്ങല്ലൂർ : അടിസ്ഥാന വർഗ്ഗങ്ങളുടെ പ്രഥമ വിപ്ലവ സംഘടനയായ എസ്.എൻ.ഡി.പി. യോഗമെന്ന മഹാപ്രസ്ഥാനത്തെ തകർക്കാൻ പുത്തൻ പണക്കാർക്കോ സൈബർ കുപ്രചരണം നടത്തുന്ന കുബുദ്ധികൾക്കോ കഴിയില്ലെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

ഗുരുദേവൻ സ്ഥാപിച്ച യോഗത്തെ പിരിച്ചുവിടാനും റിസീവർ ഭരണത്തിലാക്കാനും വേണ്ടി കേസുമായി നടക്കുന്നവരെ ശ്രീനാരായണ സമൂഹം ഒറ്റക്കെട്ടായി നേരിടും. അതാണ് ഈ മഹാപ്രസ്ഥാനത്തിന്റെ പരമ്പര്യമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

എസ്.എൻ.ഡി.പി. കൊടുങ്ങല്ലൂർ യുണിയൻ സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. തുഷാർ വെള്ളാപ്പള്ളി. യൂണിയൻ അഡ്‌മിനിസ്‌ട്രേറ്റർ ഹരി വിജയൻ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലറും യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റുമായ സന്ദീപ് പച്ചയിൽ മുഖ്യപ്രഭാഷണം നടത്തി, യോഗം കൗൺസിലർ ബേബിറാം സംഘടനാ സന്ദേശം നല്കി. തൃശ്ശൂർ ജില്ലാ യൂത്ത്മൂവ്മെന്റ് നേതാക്കളായ അനൂപ്. കെ.ദിനേശൻ, ദിനിൽ മാധവ് ,ചിന്തു ചന്ദ്രൻ ,സൈബർ സേന ജില്ലാ കൺവീനർ അഭിലാഷ് നെല്ലായി എന്നിവർ പ്രസംഗിച്ചു.

എസ്.എൻ.ഡി.പി. യോഗം കൊടുങ്ങല്ലൂർ യൂണിയൻ വനിതാ സംഘം നേതാക്കളായ ജോളി ഡിൽഷൻ, ഗീതാ സത്യൻ, ഹണി പീതാംബരൻ , ഷീജ അജിതൻ, ഷിയാ വിക്രമാദിത്യൻ എന്നിവർസംസാരിച്ചു.
സ്ത്രീ ശാക്തീകരണവും ആത്മീയതയും എന്ന വിഷയത്തിൽ മഹാരാജ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ:ഷീബ ഷാജി പഠന ക്ലാസ് നയിച്ചു.

Author

Scroll to top
Close
Browse Categories