നാഷണല്‍ സര്‍വീസ് സ്കീം ദക്ഷിണ മേഖല അവാര്‍ഡ് വൈക്കം ആശ്രമം സ്ക്കൂളിന്
വൈക്കം : ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വീസ് സ്കീം ദക്ഷിണ മേഖല അവാര്‍ഡ് വിവിധ രംഗങ്ങളില്‍ മികവുറ്റ പ്രവര്‍ത്തനം നടത്തിയ വൈക്കം ആശ്രമം സ്കൂളിന് ലഭിച്ചു.
തിരുവനന്തപുരം മുതല്‍ കോട്ടയം വരെയുള്ള ദക്ഷിണ മേഖലയിലെ നാഷണല്‍ സര്‍വീസ് സ്കീമില്‍ 2021-22 അധ്യയന വര്‍ഷത്തെ അവാര്‍ഡാണ് വൈക്കം എസ് എം എസ് എന്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ കരസ്ഥമാക്കിയത്. സ്ക്കൂളിലെ എന്‍ എസ് എസ് പ്രാഗ്രാം ഓഫീസര്‍ മഞ്ജു എസ് നായര്‍ ഈ മേഖലയിലെ മികച്ച പ്രോ ഗ്രാം ഓഫീസറായും തെരഞ്ഞെടുക്കപ്പെട്ടു. സ്ക്കൂളിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ എന്‍.എസ്.എസ് സ്നേഹ ഭവനം പദ്ധതിയില്‍ രണ്ടു നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് വീട് വച്ചു നല്‍കിയിരുന്നു. കോവിഡ് കാലഘട്ടത്തില്‍ സ്ക്കൂള് വളപ്പില്‍ വലിയതോതില്‍ ജൈവ പച്ചക്കറികൃഷി നടത്തിയിരുന്നു.
കൂടാതെ തലയാഴം പഞ്ചായത്തിലെ രണ്ടു പുരയിടങ്ങളില്‍ വിപുലമായ രീതിയില്‍ പച്ചക്കറികൃഷി നടത്തി ലാഭം കൊയ്തു. രണ്ടു കുളങ്ങളില്‍ കരിമീന്‍ കൃഷിയും, രണ്ടു പാടശേഖരങ്ങളില്‍ നടത്തിയ നെല്‍ക്കൃഷിയും വന്‍വിജയമായി. പ്രകൃതി ദുരന്തം ഉണ്ടായപ്പോള്‍ കൂട്ടിക്കല്‍ പ്രദേശത്ത് കൈത്താങ്ങായി കുട്ടികള്‍ എത്തി സഹായങ്ങള്‍ നല്കി. വിവിധ ആശുപത്രികളിലായി 60000 രൂപ വിലയുള്ള കോവിഡ് പ്രതിരോധ സാമഗ്രികളും വിതരണം ചെയ്തു. ഈ സേവനങ്ങളെ വിലയിരുത്തിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.സ്ക്കൂളിന്റെ പേരിനും പെരുമയ്ക്കും മാറ്റു കൂട്ടിയ ഈ അവാര്‍ഡു ലഭിച്ചതില്‍ സ്ക്കൂള് മാനേജര്‍ പി.വി ബിനേഷും, പി. ടി. എ ഭാരവാഹികളും സ്ക്കൂള് അധികൃതരെ അഭിനന്ദിച്ചു.