മൈക്രോഫിനാന്‍സ് : കുട്ടനാട് സൗത്ത് യൂണിയന് ആറാംഘട്ട വായ്പയായി ഒരു കോടി

എസ്.എന്‍.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയന് മൈക്രോഫിനാന്‍സ് വായ്പയായി അനുവദിച്ച ഒരു കോടി രൂപയുടെ ചെക്ക് യോഗം ജനറല്‍ സെക്രട്ടറിയില്‍ നിന്ന് യൂണിയന്‍ കണ്‍വീനര്‍ അഡ്വ. പി. സുപ്രമോദം ഏറ്റുവാങ്ങുന്നു.

ആലപ്പുഴ: കുട്ടനാട് സൗത്ത് യൂണിയനിലെ മൈക്രോഫിനാന്‍സ് സ്വാശ്രയ സംഘങ്ങള്‍ക്ക് ആറാംഘട്ട വായ്പയായി ഒരു കോടി രൂപ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അനുവദിച്ചു. കുട്ടനാട് സൗത്ത് യൂണിയനിലെ 7 മൈക്രോഫിനാന്‍സ് സ്വാശ്രയ സംഘങ്ങളിലെ 140 കുടുംബങ്ങള്‍ക്ക് വായ്പയുടെ പ്രയോജനം ലഭിക്കും. 2020ല്‍ കുട്ടനാട് സൗത്ത് യൂണിയന്‍ ആരംഭിച്ച മൈക്രോഫിനാന്‍സ് ഇന്‍സ്റ്റിറ്റ്യൂഷനിലൂടെ ആറ് ഘട്ടങ്ങളിലായി ആറ് കോടി രൂപയാണ് ഇതിനോടകം വായ്പയായി അനുവദിച്ചത്. 2024ല്‍ പുതിയ സ്വാശ്രയ സംഘങ്ങള്‍ വഴി നാലുകോടി രൂപ കൂടി വായ്പയായി അനുവദിക്കുമെന്ന് യൂണിയന്‍ കണ്‍വീനര്‍ അഡ്വ. സുപ്രമോദം അറിയിച്ചു. കണിച്ചുകുളങ്ങര ക്ഷേത്ര മൈതാനത്ത് കുട്ടനാട് സൗത്ത് യൂണിയന്‍ ചെയര്‍മാന്‍ പച്ചയില്‍ സന്ദീപിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഒരു കോടി രൂപയുടെ ചെക്ക് യൂണിയന്‍ കണ്‍വീനര്‍ അഡ്വ. പി. സുപ്രമോദം ഏറ്റുവാങ്ങി. യൂണിയന്‍ കൗണ്‍സിലര്‍ സന്തോഷ് വേണാട്, സൈബര്‍സേന യൂണിയന്‍ സെക്രട്ടറി സുജിത്ത് പാണ്ടങ്കരി, ശാഖാ സെക്രട്ടറിമാരായ സന്തോഷ് പെരുമ്പള്ളിപറമ്പ്, പി.എസ്. ബിജു കഞ്ഞിപ്പാടം, റിജു വൈശ്യംഭാഗം, ജി. നാരായണന്‍, അനില്‍കുമാര്‍ തകഴി, ഉത്തമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Scroll to top
Close
Browse Categories