എംപ്ലോയീസ് ഫോറത്തിന്റെയും പെൻഷനേഴ്സ് കൗൺസിലിന്റെയും സമ്മേളനം
കൊച്ചി: 87 ശതമാനത്തിലധികം വരുന്ന പിന്നാക്ക – പട്ടിക ജാതി ജനവിഭാഗങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ പിന്നോക്ക ജനതയെ ചതിക്കുന്നതും അവരുടെ സംവരണത്തെ ഗൂഢമായ ചതിക്കുഴികൾ ഉണ്ടാക്കി തകർക്കുന്നതുമാണ് അടുത്ത കാലത്ത് ഉണ്ടായ പല വിധികളുമെന്ന് കണയന്നൂർ യൂണിയൻ ചെയർമാൻമഹാരാജ ശിവാനന്ദൻ പറഞ്ഞു.
ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെയും പെൻഷനേഴ്സ് കൗൺസിലിന്റെയും എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് പി. ആർ. ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ പി.കെ.പ്രസന്നൻ മുഖ്യ പ്രഭാഷണം നടത്തി. ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെയും പെൻഷനേഴ്സ് കൗൺസിലിന്റെയും സംസ്ഥാന കോ- ഓർഡിനേറ്റർ പി.വി.രജിമോൻ, എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി പ്രസിഡന്റ് എസ്. അജുലാൽ, കേന്ദ്ര സമിതി സെക്രട്ടറി കെ.പി.ഗോപാലകൃഷ്ണൻ, ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ സെക്രട്ടറി കെ.എം.സജീവ്, എംപ്ലോയീസ് ഫോറം കേന്ദ്ര വൈസ് പ്രസിഡന്റ് ബൈജു ജി, എംപ്ലോയീസ് ഫോറം കേന്ദ്ര ട്രഷറർ ഡോ. വിഷ്ണു,പെൻഷനേഴ്സ് കൗൺസിൽ ട്രഷറർ ഡോ.ആർ. ബോസ്, കണയന്നൂർ യൂണിയൻ സെക്രട്ടറി .എം.ഡി.അഭിലാഷ് ,വൈപ്പിൻ യൂണിയൻ സെക്രട്ടറി . ടി.ബി.ജോഷി, പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ.രാധാകൃഷ്ണൻ , കൊച്ചി യൂണിയൻ സെക്രട്ടറിഷൈൻ, പൊന്നുരുന്നി ഉമേശ്വരൻ , എം.ശ്രീലത, ബിബിൻ ബാബു പറവൂർ, അരുൺ കുമാർ മൂവാറ്റുപുഴ , സുനിൽ ഘോഷ് ആലുവ, .കെ.ബി.രേഖ, ശ്രീകാന്ത് ചാരുംമൂട് , വി.കെ.രഘുവരൻ , ഐഷ രാധാകൃഷ്ണൻ, എന്നിവർ സംസാരിച്ചു.