യോഗത്തെയും ട്രസ്റ്റിനെയും തകര്‍ക്കാന്‍ കഴിയില്ല

എസ്.എന്‍.ഡി.പി യോഗം മാന്നാര്‍ യൂണിയന്റെ നേതൃത്വത്തില്‍ നടന്ന നേതൃസംഗമത്തിന്റെയും എസ്.എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്റെയും ഉദ്ഘാടനം യോഗം വൈസ്‌പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി നിര്‍വഹിക്കുന്നു.

മാന്നാര്‍: ദൈവിക കരങ്ങളാല്‍ സ്ഥാപിതമായ എസ്.എന്‍.ഡി.പി യോഗത്തെയും എസ്.എന്‍.ട്രസ്റ്റിനെയും തകര്‍ക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും ദൈവിക ശക്തിയിലാണ് അവ നിലനില്‍ക്കുന്നതെന്നും എസ്.എന്‍.ഡി.പി യോഗം വൈസ്‌പ്രസിഡന്റും എസ്.എന്‍.ട്രസ്റ്റ് അസിസ്റ്റന്റ് സെക്രട്ടറിയുമായ തുഷാര്‍വെള്ളാപ്പള്ളി പറഞ്ഞു.

എസ്.എന്‍.ഡി.പി യോഗം മാന്നാര്‍ യൂണിയന്‍ നേതൃസംഗമവും എസ്.എന്‍.ട്രസ്റ്റ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുദേവശക്തിയെ മനസ്സിലാക്കാനോ ഉള്‍ക്കൊള്ളാനോ കഴിയാത്തവര്‍ നിരവധി കേസുകള്‍ നല്‍കിയിട്ടും കേന്ദ്ര,സംസ്ഥാന ഏജന്‍സികള്‍ മുഴുവന്‍ അന്വേഷണം നടത്തിയിട്ടും കൂടുതല്‍ കരുത്തോടെ എസ്.എന്‍.ഡി.പി യോഗത്തെ നിലനിര്‍ത്തുന്നത് ഗുരുദേവന്‍ നല്‍കുന്ന ശക്തിയും സമുദായത്തിന്റെ ഐക്യവുമാണെന്ന് അദ്ദേഹം പറഞ്ഞു. മാന്നാര്‍ യൂണിയന്‍ ഓഫീസില്‍ നടന്ന സമ്മേളനത്തില്‍ യൂണിയന്‍ ചെയര്‍മാന്‍ ഡോ. എം.പി.വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മാന്നാര്‍ യൂണിയന് വേണ്ടിയുള്ള വസ്തു സമ്പാദനത്തിന്റെയും കെട്ടിട സമുച്ചയ നിര്‍മ്മാണത്തിന്റെയും പ്രഥമ ഫണ്ട് ഏറ്റു വാങ്ങലും മൈക്രോഫിനാന്‍സ് യൂണിറ്റുകളുടെ കുടിശിക നിവാരണ സാക്ഷ്യപത്ര വിതരണവും തുഷാര്‍ വെള്ളാപ്പള്ളി നിര്‍വഹിച്ചു.

എസ്.എന്‍.ഡി.പി യോഗം മാവേലിക്കര യൂണിയന്‍ കണ്‍വീനര്‍ ഡോ. എ.വി. ആനന്ദരാജ്, ചേപ്പാട് യൂണിയന്‍ പ്രസിഡന്റ് സലികുമാര്‍, പന്തളം യൂണിയന്‍ പ്രസിഡന്റ് അഡ്വ. സിനില്‍മുണ്ടപ്പള്ളി, മാവേലിക്കര യൂണിയന്‍ ജോ. കണ്‍വീനര്‍ രാജന്‍ ഡ്രീംസ്, യൂണിയന്‍ അഡ്. കമ്മിറ്റിയംഗങ്ങളായ ഹരിലാല്‍ ഉളുന്തി, പി.ബി. സൂരജ്, ഹരി പാലമൂട്ടില്‍, നുന്നുപ്രകാശ് എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ കണ്‍വീനര്‍ അനില്‍ പി. ശ്രീരംഗം സ്വാഗതവും യൂണിയന്‍ അഡ്.കമ്മിറ്റിയംഗം പുഷ്പ ശശികുമാര്‍ നന്ദിയും പറഞ്ഞു.

Author

Scroll to top
Close
Browse Categories