ആത്മീയതയിലൂടെ ഭൗതികമായ വളര്‍ച്ച കൈവരിക്കണം
വള്ളികുന്നം: മനുഷ്യന്റെ ഭൗതികമായ വളര്‍ച്ചയ്ക്ക് ആത്മീയതയിലൂടെ സഞ്ചരിക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം 4515-ാം നമ്പര്‍ വള്ളികുന്നം കാരായ്മ ശതാബ്ദി സ്മാരക ശാഖാ ഗുരുമന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഗുരുദേവന്റെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞതാണ് വൈക്കം സത്യാഗ്രഹത്തിന്റെ മൂലകാരണം. യോഗം സംഘടനാ സെക്രട്ടറിയായിരുന്ന ടി.കെ. മാധവന്‍ വൈക്കം സത്യാഗ്രഹത്തിന്റെ മുന്നണി പോരാളി ആകാന്‍ കാരണവും ഇതാണ്.
വൈക്കം സത്യാഗ്രഹത്തിന്റെ ഊര്‍ജ്ജത്തില്‍ നിന്നാണ് പിന്നീടുണ്ടായ ക്ഷേത്രപ്രവേശന വിളംബരം. മലയാളി മെമ്മോറിയലില്‍ ഈഴവര്‍ ചതിക്കപ്പെട്ടു. അതിന്റെ ഫലമായാണ് ഈഴവമെമ്മോറിയല്‍ ഉണ്ടായത്. ഈ ചരിത്ര യാഥാര്‍ത്ഥ്യങ്ങളൊക്കെ കണ്ടില്ലെന്ന് നടിക്കുന്നവരാണ് ഇന്നത്തെ ചരിത്രകാരന്മാര്‍. പക്ഷേ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വസ്തുതകള്‍ ഉറക്കെ പറയാന്‍ തയ്യാറായെന്നും അദ്ദേഹം പറഞ്ഞു. ശാഖാ യോഗം പ്രസിഡന്റ് എസ് .എസ്. അഭിലാഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിതാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. എം.എസ്. അരുണ്‍ കുമാര്‍ എം.എല്‍.എ, അഡ്വ. ബിപിന്‍ സി.ബാബു, ജയകുമാര്‍ പാറപ്പുറം, ബി. സത്യപാല്‍, രഞ്ജിത് രവി, എ. സോമരാജന്‍, ഡോ. എ.വി. ആനന്ദരാജ്, പ്രദീപ്‌ലാല്‍, ബിജിപ്രസാദ്, എന്‍.മോഹന്‍കുമാര്‍, കെ.വി. അഭിലാഷ്‌കുമാര്‍, ജി. രാജീവ്കുമാര്‍, രാജേഷ്, എസ്. അനില്‍രാജ്, ഡി. തുളസിദാസ്, ഡി. തമ്പാന്‍, ടി.ഡി. വിജയന്‍ എന്നിവര്‍ സംസാരിച്ചു. ശാഖാ സെക്രട്ടറി കെ. ഗോപി സ്വാഗതവും ജയന്‍ ആര്യ നന്ദിയും പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും നടന്നു. സ്വാമി സച്ചിദാനന്ദ വിഗ്രഹപ്രതിഷ്ഠ നിര്‍വഹിച്ചു