കുട്ടനാട് ശ്രീനാരായണ ദര്‍ശനത്തിന് വേരോട്ടമുള്ള മണ്ണ്
കുട്ടനാട്: ശ്രീനാരായണഗുരുദേവ ദര്‍ശനം വളരെ ആഴത്തില്‍ വേരോടിയ മണ്ണാണ് കുട്ടനാടിന്റേതെന്ന് എസ്.എന്‍. ട്രസ്റ്റ്‌ബോര്‍ഡ് അംഗം പ്രീതിനടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി. പി യോഗം കുട്ടനാട് സൗത്ത് യൂണിയന്റെ നേതൃത്വത്തില്‍91-ാമത് ശിവഗിരി-ഗുരുകുലം പദയാത്രയ്ക്ക് മുന്നോടിയായി ധര്‍മ്മപതാക യൂണിയന്‍ ചെയര്‍മാന്‍ പച്ചയില്‍ സന്ദീപിന് കൈമാറിയ ശേഷം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
നീ തന്നെയാണ് സത്യവും ജ്ഞാനവും ആനന്ദവും എന്നാണ് ഗുരു നമ്മെ പഠിപ്പിച്ചത്.
ജീവിതത്തില്‍ വിജയിക്കുവാന്‍ ശാസ്ത്രീയമായ അറിവുകള്‍ ആവശ്യമായതുകൊണ്ടാണ് ഗുരു ശാസ്ത്രത്തെ തീര്‍ത്ഥാടനത്തിന്റെ എട്ടു ലക്ഷ്യങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറായത്. തീര്‍ത്ഥാടനം കഴിഞ്ഞ് തിരികെയെത്തുന്നവര്‍ ഗുരു കല്പിച്ച എട്ടു ലക്ഷ്യങ്ങളെക്കുറിച്ച് എല്ലാ കുടുംബയോഗങ്ങളിലും സംസാരിക്കുകയും പുതിയ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിച്ച് മറ്റുള്ളവര്‍ക്ക്കൂടി ജോലി കൊടുക്കുന്നവരായി മാറുകയും ചെയ്യണമെന്നും പ്രീതിനടേശന്‍ പറഞ്ഞു.
യൂണിയന്‍ കൗണ്‍സിലര്‍ പി.വി. സന്തോഷ് വേണാട് പദയാത്രാ സന്ദേശം നല്‍കി. യോഗം ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ എസ്. രവീന്ദ്രന്‍ രഥത്തില്‍ ഭദ്രദീപം തെളിയിച്ചു. വൈദികയോഗം യൂണിയന്‍ പ്രസിഡന്റ് സുജിത്ത് തന്ത്രി രഥത്തില്‍ പ്രതിഷ്ഠാ കര്‍മ്മം നടത്തി. യൂണിയന്‍ ചെയര്‍മാന്‍ പച്ചയില്‍ സന്ദീപ് അദ്ധ്യക്ഷനായി. കണ്‍വീനര്‍ പി. സുപ്രമോദം സ്വാഗതം പറഞ്ഞു.