ആഘോഷമായി കുന്നങ്കരി ശാഖാ നവതിസ്മാരക മന്ദിരം ഉദ്ഘാടനം


കുട്ടനാട്: എസ്.എന്‍.ഡി.പി യോഗം 372-ാം നമ്പര്‍ കുന്നങ്കരി ശാഖാ പ്രതിഷ്ഠാ വാര്‍ഷികവും നവതി സ്മാരക മന്ദിരവും യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. ശാഖാ യോഗം ആക്ടിംഗ് പ്രസിഡന്റ് കെ.ബി.മോഹനന്‍ തയ്യില്‍ അദ്ധ്യക്ഷനായി. കുട്ടനാട് യൂണിയന്‍ ചെയര്‍മാന്‍ പി.വി. ബിനേഷ് പ്ലാത്താനത്ത് നവതി സന്ദേശവും യൂണിയന്‍ വൈസ്‌പ്രസിഡന്റ് എം.ഡി. ഓമനക്കുട്ടന്‍ പ്രതിഷ്ഠാദിന സന്ദേശവും യൂണിയന്‍ കണ്‍വീനര്‍ സന്തോഷ് ശാന്തി സംഘടനാ സന്ദേശവും നല്‍കി. ശിവഗിരി മഠത്തിലെ ബ്രഹ്മചാരി സൂര്യശങ്കര്‍ ‘ഗുരു തെളിച്ച സയന്‍സിന്റെവഴി’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. സെക്രട്ടറി ബി. റെജി കരുമാലില്‍ സ്വാഗതവും മാനേജിംഗ് കമ്മിറ്റിയംഗം ടി.വി. ബിജു തെക്കേ വാഴയില്‍ നന്ദിയും പറഞ്ഞു.