കൊല്ലം യൂണിയൻ ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാറും ജനജാഗ്രത സദസ്സും
മയക്കുമരുന്നിന്റെ ഉപയോഗം സമൂഹത്തില്‍ ഉണ്ടാക്കുന്ന അപകടകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ലഹരി വിമുക്ത നവ കേരളം സൃഷ്ടിക്കുന്നതിനും വേണ്ടി എസ്.എന്‍.ഡി.പി യോഗം കൊല്ലം യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ‘ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാറും ജനജാഗ്രത സദസ്സും ഹൈക്കോടതി ജഡ്ജി പി. സോമരാജന്‍ ഉദ്ഘാടനം ചെയ്തു.
കൊല്ലം യൂണിയന്‍ പ്രസിഡന്റ് മോഹന്‍ശങ്കറിന്റെ അദ്ധ്യക്ഷതയില്‍ കൊല്ലം ശ്രീനാരായണ വനിതാ കോളേജില്‍ നടന്ന യോഗത്തില്‍ കൊല്ലം യൂണിയന്‍ സെക്രട്ടറി എന്‍. രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ്എക്‌സൈസ് കമ്മീഷണര്‍ വി. രാജേഷ് മുഖ്യപ്രഭാഷണം നടത്തി.കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. രാധാകൃഷ്ണന്‍ എം.പി., ഗവണ്‍മെന്റ് ഓഫ് ഇന്ത്യ നാഷണല്‍ ട്രയിനര്‍ എം.സി. രാജിലന്‍ എന്നിവര്‍ ക്ലാസുകൾ നയിച്ചു. യോഗം കൗണ്‍സിലര്‍ പി. സുന്ദരന്‍ സംസാരിച്ചു. കൊല്ലം യൂണിയന്‍ വൈസ്‌പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണന്‍ കൃതജ്ഞത പറഞ്ഞു.