കിഴകൊമ്പ് ശ്രീകാര്‍ത്തികേയ ഭജനസമാജം ക്ഷേത്രത്തില്‍ ചുറ്റമ്പല സമര്‍പ്പണം


കൂത്താട്ടുകുളം: എസ്.എന്‍.ഡി.പി യോഗം കിഴകൊമ്പ് ശാഖയിലെ ശ്രീകാര്‍ത്തികേയ ഭജനസമാജം ക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ സമര്‍പ്പണം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു. ശാഖയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഗുരുദേവ ക്ഷേത്ര നിര്‍മ്മാണത്തിനായി 2 ലക്ഷം രൂപ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ചടങ്ങില്‍ കൂത്താട്ടുകുളം യൂണിയന്‍ പ്രസിഡന്റ് പി.ജി. ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. മാദ്ധ്യമ പ്രവര്‍ത്തകരേയും ക്ഷേത്ര പുരോഗതിക്കായി വിശിഷ്ട സേവനം നല്‍കിയ വ്യക്തികളെയും ആദരിച്ചു.
യൂണിയന്‍ സെക്രട്ടറി സി.പി. സത്യന്‍ മുഖ്യപ്രഭാഷണം നടത്തി. ശാഖായോഗം സെക്രട്ടറി ഡോ. രാഹുല്‍ഷാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശാഖാ പ്രസിഡന്റ് എന്‍.ടി. രാജേഷ് സ്വാഗതം ആശംസിച്ചു.
മൂവാറ്റുപുഴ യൂണിയന്‍ പ്രസിഡന്റ് വി.കെ. നാരായണന്‍, കൂത്താട്ടുകുളം യൂണിയന്‍ വൈസ് പ്രസിഡന്റ് അജിമോന്‍ പുഞ്ചളായില്‍, യൂണിയന്‍ വൈദിക സമിതി പ്രസിഡന്റ് എം.കെ. ശശിധരന്‍, യൂണിയന്‍ കൗണ്‍സിലര്‍ എം.പി. ദിവാകരന്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ വി.ജി. രവീന്ദ്രന്‍, ക്ഷേത്രം തന്ത്രി അയ്യമ്പിള്ളി സത്യപാലന്‍, വാര്‍ഡ് കൗണ്‍സിലര്‍ പി.സി. ഭാസ്‌കരന്‍, ചുറ്റമ്പലം നിര്‍മ്മാണ കമ്മിറ്റി രക്ഷാധികാരി കെ. ചന്ദ്രന്‍, ക്ഷേത്രം വൈസ്‌പ്രസിഡന്റ് കെ.കെ. ഷിബു തുടങ്ങിയവര്‍ പ്രസംഗിച്ചു.