മഞ്ഞയണിഞ്ഞ് കണിച്ചുകുളങ്ങര

ജയന്തി ആഘോഷത്തിന്റെ ഭാഗമായി കണിച്ചുകുളങ്ങര യൂണിയനില്‍ നടന്ന സമ്മേളനം പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു. വി.എം. പുരുഷോത്തമന്‍, പി.എസ്.എന്‍.ബാബു, വി.ജി. മോഹനന്‍, പി.കെ. ധനേശന്‍, കെ.കെ. പുരുഷോത്തമന്‍, സുദര്‍ശനാഭായി എന്നിവര്‍ സമീപം.

ചേര്‍ത്തല : കണിച്ചുകുളങ്ങരയെ മഞ്ഞക്കടലാക്കി കണിച്ചുകുളങ്ങര യൂണിയനില്‍ മഹാജയന്തി ആഘോഷിച്ചു. കണിച്ചുകുളങ്ങര ദേവസ്വം സ്‌കൂള്‍ മൈതാനിയില്‍ നടന്ന ചതയദിന സമ്മേളനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. മഹാസമ്മേളനം പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് വി.എം. പുരുഷോത്തമന്‍ അദ്ധ്യക്ഷനായി. മഹാജയന്തിദിന സന്ദേശവും സ്‌കോളര്‍ഷിപ്പ് വിതരണ ഉദ്ഘാടനവും അഡ്വ. എ.എം. ആരിഫ് എം.പി നിര്‍വഹിച്ചു.

കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രതിഭകളെ അനുമോദിക്കലും സ്‌കോളര്‍ഷിപ്പ് വിതരണവും മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുദര്‍ശനാഭായി നിര്‍വഹിച്ചു. യൂണിയന്‍ വൈസ്പ്രസിഡന്റ് പി.കെ. ധനേശന്‍, യോഗം ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ കെ.കെ. പുരുഷോത്തമന്‍, യൂണിയന്‍ കൗണ്‍സിലര്‍മാരായ കെ. സോമന്‍, കെ.സി. സുനീത്ബാബു, ഗംഗാധരന്‍ മാമ്പൊഴി, എം.എസ്. നടരാജന്‍, യൂണിയന്‍ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് അനിലാല്‍ കൊച്ചുകുട്ടന്‍, സെക്രട്ടറി ഷിബുപുതുക്കാട്, യൂണിയന്‍ വനിതാസംഘം പ്രസിഡന്റ് മോളിഭദ്രസേനന്‍, സെക്രട്ടറി പ്രസന്ന ചിദംബരന്‍ എന്നിവര്‍ സംസാരിച്ചു. യോഗം കൗണ്‍സിലറും സെക്രട്ടറി ഇന്‍ ചാര്‍ജ്ജുമായ പി.എസ്.എന്‍. ബാബു സ്വാഗതവും യൂണിയന്‍ കൗണ്‍സിലര്‍ സിബിനടേശ് നന്ദിയും പറഞ്ഞു. എസ്.എസ്.എല്‍.സി. പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളേയും മറ്റ് പ്രതിഭകളേയും സമ്മേളനത്തില്‍ ആദരിച്ചു.

Author

Scroll to top
Close
Browse Categories