പാണാവള്ളിയെ മഞ്ഞക്കടലാക്കി ജയന്തി ഘോഷയാത്ര
ശ്രീനാരായണ ഗുരുജയന്തിയുടെ ഭാഗമായി പാണാവള്ളി മേഖലയിൽ നടന്ന മഹാഘോഷയാത്രയിൽ പീതാംബരധാരികളായ ശ്രീനാരായണീയർക്ക് ഒപ്പം ഗുരുദേവ മന്ത്രങ്ങൾ ഉരുവിട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തത്. മനുഷ്യ മനസുകളെ ശുദ്ധീകരിക്കുന്ന സന്ദേശങ്ങളാണ് ശ്രീനാരായണ ഗുരുദേവൻ സമൂഹത്തിന് പകർന്നു നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.ജാഥ ക്യാപ്റ്റൻ മേഖല ചെയർമാൻ കെ.എൽ.അശോകന് പിതപതാക കൈമാറി. ജാഥയിൽ ഒരു കിലോമീറ്റർ ദൂരം സഞ്ചരിച്ചതിനുശേഷമാണ് സുരേഷ്ഗോപി മടങ്ങിയത്.
മേഖലയിലെ 32 ശാഖകളിൽ നിന്ന് പതിനായിരത്തോളം പ്രവർത്തകരാണ് മഹാഘോഷയാത്രയിൽ അണിചേർന്നത്.
ഘോഷയാത്ര പൂച്ചാക്കൽ പാണാ വള്ളി ശ്രീകണ്ഠേശ്വരം നഗറിൽ സമാപിച്ചു. ആർഷ ബിജുവിന്റെയും, തീർത്ഥ ബിജുവിന്റെയും ഗുരുസ്മരണയോടെ മഹാസമ്മേളനം ആരംഭിച്ചു. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. മേഖല ചെയർമാൻ കെ.എൽ. അശോകൻ അദ്ധ്യക്ഷത വഹിച്ചു.
എ.ഡി.ജി.പി എം.ആർ.അജിത്ത് കുമാർ മുഖ്യാതിഥിയായി. മേഖല കൺവീനർ ബിജുദാസ് മുഖ്യപ്രഭാഷണം നടത്തി. സ്‌കോളർഷിപ്പ് വിതരണം ചെയർമാൻ നിർവഹിച്ചു. ഡയറക്ടർ ബോർഡ് അംഗം ബൈജൂ അറുകഴി ഗുരുസന്ദേശം നൽകി. മംഗല്യനിധി വിതരണം തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.ആർ രജിത നിർവഹിച്ചു. എസ്.എൻ. ട്രസ്റ്റ്‌ബോർഡ് അംഗം വി.എൻ.ബാബു. പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് രാഗിണി രമണൻ, വൈസ് പ്രസിഡന്റ് കെ.ഇ.കുഞ്ഞുമോൻ, പഞ്ചായത്ത് ആംഗം ബേബി ചാക്കോ, മേഖല കമ്മറ്റി അംഗങ്ങളായ പി.പി.ദിന ദേവൻ, പി.വിനോദ് എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ ഡോ. വി.ആർ സുരേഷ് വെളിയിൽ, എസ്.എൻ.എച്ച്.എസ്. എസ് മുൻ മാനേജർ കെ.കെ. രാജപ്പൻ, യൂത്ത്മൂവ്മെന്റ് മേഖല പ്രസിഡന്റ് നിധിൻ, വനിതാ സംഘം മേഖലാ പ്രസിഡന്റ് റാണി ഷിബു എന്നിവർ സംസാരിച്ചു.യോഗം കൗൺസിലർ പി.ടി.മന്മഥൻ സ്വാഗതവും മേഖലാ വൈസ് ചെയർമാൻ ടി.ഡി.പ്രകാശൻ നന്ദിയും പറഞ്ഞു.