ശരിയെന്ന് തോന്നിയത്ജനീഷ്‌കുമാര്‍ വിളിച്ചു പറഞ്ഞു

റാന്നി മാടമണ്‍ ശ്രീനാരായണ കണ്‍വന്‍ഷന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കോന്നി എം.എല്‍.എ. കെ.യു ജനീഷ്‌കുമാറുമായി സംസാരിക്കുന്നു.

റാന്നി: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്ത് വിനോദയാത്ര പോയ സംഭവത്തില്‍ കെ.യു. ജനീഷ്‌കുമാര്‍ എം.എല്‍.എ. യുടെ ഇടപെടലിനെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ന്യായീകരിച്ചു. ശരിയെന്ന് തോന്നുന്നതാണ് ജനീഷ്‌കുമാര്‍ വിളിച്ചു പറഞ്ഞത്. താലൂക്ക് ഓഫീസില്‍ നിന്ന് ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്തു പോകുന്നത് ശരിയാണോ. ഒരു സര്‍ക്കാരിന്റെ വരുമാനത്തില്‍ പകുതിയോളം ശമ്പളത്തിനും പെന്‍ഷനും ചെലവഴിക്കുകയാണ്. ശമ്പളം കൊടുത്തില്ലെങ്കില്‍ എന്തായിരിക്കും നാട്ടിലെ സ്ഥിതി. ഉദ്യോഗസ്ഥര്‍ ചെയ്തത് തെറ്റാണ്. ഉദ്യോഗസ്ഥര്‍ പാറമടക്കാരുടെ വണ്ടിയില്‍ പോയെന്ന് എം.എല്‍.എ പറഞ്ഞതില്‍ തെറ്റുണ്ട്. വണ്ടിയുള്ളത് പാറമടക്കാര്‍ക്കും കള്ളുഷാപ്പുകാര്‍ക്കും ഒക്കെയായിരിക്കും. പാവങ്ങള്‍ക്ക് വലിയ വണ്ടിയുണ്ടോയെന്നും വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു. മാടമണ്‍ ശ്രീനാരായണ കണ്‍വെന്‍ഷന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനീഷ്‌കുമാര്‍ എം.എല്‍.എയും വേദിയിലുണ്ടായിരുന്നു. എസ്.എന്‍.ഡി.പി യോഗം കൗണ്‍സിലര്‍ എബിന്‍ ആമ്പാടിയില്‍ അദ്ധ്യക്ഷത വഹിച്ചു.

Author

Scroll to top
Close
Browse Categories