ഒന്നായി പോയാല്‍ നന്നാവാം
അമ്പലപ്പുഴ: ശ്രീനാരായണ മാനവസേവാ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ മാധവ സേവയ്ക്ക് തുല്യമാണെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അഭിപ്രായപ്പെട്ടു. കുട്ടനാട്ടിലെ ശ്രീനാരായണ മാനവസേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അമ്പലപ്പുഴ കരുമാടി കളത്തില്‍പ്പാലം ഗുരുമന്ദിരം ജംഗ്ഷനില്‍ സംഘടിപ്പിച്ച രോഗീപരിചരണ ഉപകരണങ്ങളുടെ വിതരണവും ഭക്ഷ്യക്കിറ്റ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നന്നായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് കസേര നഷ്ടമാകില്ല. ഒന്നായി പോയാല്‍ നന്നാവാമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. എസ്.എന്‍.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ചെയര്മാന് സന്ദീപ് പച്ചയിലാണെന്ന് വെള്ളാപ്പള്ളി നടേശന് പ്രശംസിച്ചു.
ശ്രീനാരായണ മാനവ സേവാ ട്രസ്റ്റ് പ്രസിഡന്റ് മധു പി. ദേവസ്വം പറമ്പ് അദ്ധ്യക്ഷത വഹിച്ചു. കുട്ടനാട് സൗത്ത് യൂണിയന് ചെയര്മാന് സന്ദീപ് പച്ചയില്‍, കുട്ടനാട് യൂണിയന് കണ്‍വീനര്‍ സന്തോഷ് ശാന്തി, ട്രസ്റ്റ് രക്ഷാധികാരി എന്‍. മോഹന്‍ദാസ്, ട്രസ്റ്റ് വൈസ് പ്രസിഡന്റ് എ.ജി. സുഭാഷ്, ട്രഷറര്‍ സി.കെ. ചന്ദ്രകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി സന്ദീപ് സദാനന്ദന് സ്വാഗതവും ഓഫീസ് സെക്രട്ടറി എ.ബി. ഷാജി നന്ദിയും പറഞ്ഞു. കുട്ടനാട് യൂണിയന് മുന്‍ സെക്രട്ടറി ജെ. സദാനന്ദന്, 2345-ാം നമ്പര്‍ ശാഖയില്‍ ഗുരുക്ഷേത്രത്തിന് വേണ്ടി 13 സെന്റ് ഭൂമി സൗജന്യമായി വിട്ടുനല്‍കിയ ആറ്റുവാത്തല ശാഖാംഗം സോമനാഥന് തുലാമറ്റം എന്നിവരെ വെള്ളാപ്പള്ളിനടേശന് പൊന്നാടയണിയിച്ച് ആദരിച്ചു. നാനൂറോളം പേര്‍ക്ക് ലക്ഷക്കണക്കിന് രൂപ മൂല്യം വരുന്ന രോഗീപരിചരണ ഉപകരണങ്ങളും ഭക്ഷ്യധാന്യകിറ്റുകളും വിതരണം ചെയ്തു.