വിദ്യാസ്പർശം പഠനോപകരണ വിതരണപദ്ധതി ഉദ്ഘാടനം
ചേർത്തല :ശ്രീനാരായണ എംപ്ലോയീസ് ഫോറം ഹൈറേഞ്ച് യൂണിയന്റെ ആഭിമുഖ്യത്തിൽ വിദ്യാസ്പർശം പഠനോപകരണ പദ്ധതിയുടെ ഔപചാരികമായ വിതരണ ഉദ്ഘാടനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കണിച്ചുകുളങ്ങരയിൽ നിർവഹിച്ചു. ഹൈറേഞ്ച് യൂണിയൻ എംപ്ലോയീസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു. ഹൈറേഞ്ച് യൂണിയനിൽ പെട്ട 300 വിദ്യാർഥികൾക്ക് ഈ പദ്ധതി ഗുണകരമായി മാറും.ശ്രീനാരായണ എംപ്ലോയീസ് ഫോറം ഹൈറേഞ്ച് യൂണിയൻ പ്രസിഡണ്ട് അനീഷ് കുമാർ വി വിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എംപ്ലോയിസ് ഫോറം കേന്ദ്ര സമിതി സെക്രട്ടറി കെ പി ഗോപാലകൃഷ്ണൻ,കേന്ദ്ര സമിതി ട്രഷറർ മജേഷ് എം എം , കോട്ടയം ജില്ലാ വൈസ് പ്രസിഡണ്ട് സാബു പി എസ്, ജില്ലാ ജോയിന്റ് സെക്രട്ടറി, അജീഷ് കുമാർ എം എസ്,എംപ്ലോയിസ് ഫോറം ഹൈറേഞ്ച് യൂണിയൻ സെക്രട്ടറിരാകേഷ് എം എം , ട്രഷറർ രാജേഷ് രാജു, വൈസ് പ്രസിഡന്റ് ബിനീഷ് എ എസ്, കമ്മറ്റി അംഗങ്ങളായ പ്രിജു പി ആർ , സജിൻ ഇ വി , ജയകൃഷ്ണൻ പി,. ജയമോൻ കെ കെ എന്നിവർ പങ്കെടുത്തു.