ദൈവദശക പ്രാർത്ഥനായജ്ഞ യാത്ര ഉദ്ഘാടനം ചെയ്തു
കൊല്ലം: ദൈവദശക പ്രാർത്ഥനാ യജ്ഞയാത്ര യോഗം കൗൺസിലർ പി. സുന്ദരൻ ഉദ്ഘാടനം ചെയ്തു.ദൈവദശകം ദേശീയ പ്രാർത്ഥനാ ഗീതമാക്കണമെന്നും ഗുരുദേവ കൃതികൾ പാഠ്യവിഷയമാക്കണമെന്നും പി. സുന്ദരൻ പറഞ്ഞു. ഗുരുദേവ കൃതികൾ പഠിപ്പിക്കുന്നതിലൂടെ കുട്ടികളിൽ ഇന്ന് നടമാടുന്ന തെറ്റായ ചിന്തകൾക്ക് പരിണാമമാകും.കേരള പ്രകൃതി സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് കെ പി ഹരികൃഷ്ണനാണ് യജ്ഞയാത്ര നയിക്കുന്നത്. . കൊട്ടിയം ശാഖ പ്രസിഡന്റ് പ്രകാശ് നടേശന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞികൃഷ്ണൻ, ശ്രീ നാരായണ എംപ്ലോയീസ് ഫോറം സംസ്ഥാന പ്രസിഡന്റ് എസ് അജുലാൽ, യൂണിയൻ കൗൺസിലർ ഇരവിപുരം സജീവൻ, പെൻഷനേഴ്സ് കൗൺസിൽ ഭാരവാഹി ജി. ചന്തു , എംപ്ലോയീസ് ഫോറം ഭാരവാഹി എസ് .നാരായണൻ, യൂത്ത് മൂവ്മെന്റ് വൈസ് പ്രസിഡന്റ് ഹരി ഇരവിപുരം, ശാഖാ ഭാരവാഹികളായ കെ.എസ് സജു, അശോകൻ ചെപ്പള്ളി,എൽ ഷാജി, പ്രകാശ് പട്ടാരത്തോപ്പ്, ബിനുകുമാർ ചെപ്പള്ളി , സജീവ് ചെപ്പള്ളി, അമ്മിണി അനി, ശകുന്തപ്രകാശ്, എന്നിവർ പങ്കെടുത്തു. ദൈവദശകം പ്രാർത്ഥനാ ഗീതം ആക്കണമെന്ന് ആവശ്യപ്പെടുന്ന നിവേദനത്തിൽ ശാഖയിൽ കൂടിയ അംഗങ്ങൾ ഒപ്പ് വച്ചു . തുടർന്ന് യാത്ര ഫ്ളാഗ് ഓഫ് ചെയ്തു .
വിവിധ ശാഖകളിൽ ശാഖ ഭാരവാഹികളുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി.