അബുദാബിയിൽ ഇഫ്താർ സംഗമം


അബുദാബി:എസ്എൻഡിപി യോഗം (സേവനം) യുഎഇ അബുദാബി യൂണിയൻ ഇഫ് താർ സംഗമം നടത്തി. അബുദാബി കമ്യൂണിറ്റി പൊലീസ് പ്രതിനിധി ആയിഷ അൽ ഷെഹി മുഖ്യാതിഥിയായിരുന്നു.
അബുദാബി ഇന്ത്യാ സോഷ്യൽ ആൻറ് കൾച്ചറൽ സെന്റർ പ്രസിഡന്റ് ജയറാം റായ്, കേരളാ സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ.ബീരാൻകുട്ടി, അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, ഇൻകാസ് അബുദാബി പ്രസിഡന്റ് എ.എം.അൻസാർ, ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി ഹിദായത്തുല്ല എന്നിവർ പ്രസംഗിച്ചു. ഹാമിദലി റമസാൻ സന്ദേശം നൽകി.
യുഎഇ ചെയർമാൻ എം.കെ.രാജൻ, അബുദാബി യൂണിയൻ അഡ്ഹോക് കമ്മിറ്റി ചെയർമാൻ മനീഷ് ശങ്കർ, വൈസ് ചെയർമാൻ ഉദയലാൽ, കൺവീനർ ചാറ്റർജി കായംകുളം തുടങ്ങിയവർ നേതൃത്വം നൽകി.