ഇച്ഛാശക്തിയോടെ പ്രവര്‍ത്തിച്ചാല്‍ വിജയം സുനിശ്ചിതം

കായംകുളം എസ്.എന്‍. വിദ്യാപീഠത്തിന്റെ അംഗീകാര വിളംബരവും അനുമോദന സമ്മേളനവും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

ചേര്‍ത്തല: ഇച്ഛാശക്തി എല്ലാത്തിലും ശക്തമാണ്, അതിന് മുന്നില്‍ സകലതും നിര്‍വീര്യമാകുമെന്ന സ്വാമി വിവേകാനന്ദന്റെ വചനങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ എല്ലാ പ്രതിസന്ധികളേയും അചഞ്ചലമായി നേരിടാനാകുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പട്ടണക്കാട് നീലിമംഗലം 508-ാം നമ്പര്‍ ശാഖയിലെ നീലിമംഗലം രാജരാജേശ്വരി ക്ഷേത്രം നിര്‍മ്മിക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തന്റേടത്തോടും ധൈര്യത്തോടും അര്‍പ്പണമനോഭാവത്തോടും ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കാനായാല്‍ വിജയം സുനിശ്ചിതമാണ്. സമുദായത്തിലെ കുലംകുത്തികളാണ് ഈഴവരുടെ ശത്രുക്കള്‍. കുമാരനാശാന്റെ കാലം മുതല്‍ ഇത്തരം വിഘടനവാദികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ പിന്‍മുറക്കാർ ഇപ്പോഴും സംഘടനയ്‌ക്കെതിരെ നിരന്തരം വ്യവഹാരങ്ങളുമായി നടക്കുന്നു.- വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ക്ഷേത്രയോഗം പ്രസിഡന്റ് എ.എസ്. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. എസ്.എന്‍.ട്രസ്റ്റ് അംഗം പ്രീതിനടേശന്‍ ദീപം തെളിച്ചു. യോഗം കൗണ്‍സിലര്‍ പി.ടി. മന്മഥന്‍ മുഖ്യപ്രഭാഷണം നടത്തി. എ.എം. ആരിഫ് എം.പി മുഖ്യാതിഥിയായി. ചേര്‍ത്തല മേഖല ചെയര്‍മാന്‍ കെ.പി. നടരാജന്‍ ലോഗോ പ്രകാശനം ചെയ്തു. യൂണിയന്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ ടി. അനിയപ്പന്‍ നാമകരണം നടത്തി. കെ.ആര്‍. രാജേന്ദ്രപ്രസാദ്, അഡ്വ. പി.കെ. ബിനോയ്, പി.ജി. രവീന്ദ്രന്‍ അഞ്ജലി, പി.ഡി. ഗഗാറിന്‍, മനോജ് മാവുങ്കല്‍, എസ്.വി. ബാബു, വി.കെ. സാബു, റിയാസ് അഹ്‌സനി അല്‍നിഖാമി, പി.എന്‍. രാധാകൃഷ്ണന്‍ പൊഴിത്തറ, ഗംഗാപ്രസാദ്, സി.ആര്‍. സന്തോഷ് എന്നിവര്‍ സംസാരിച്ചു. വൈസ്‌പ്രസിഡന്റ് ഡി. സുരേഷ്‌വര്‍മ്മ സ്വാഗതവും സെക്രട്ടറി ഡി. രാജന്‍ നന്ദിയും പറഞ്ഞു. പട്ടണക്കാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം ജാതിമത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പ്രയോജനകരമാകുന്ന രീതിയിലാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഒരുക്കുന്നത്. ഇരുനിലകളിലായി 20000 ചതുരശ്ര അടിയിലാണ് സെന്റര്‍.

Author

Scroll to top
Close
Browse Categories