വീടുകള്‍ വൃദ്ധസദനങ്ങള്‍ ആയി മാറുന്നു

മാന്നാര്‍:പാശ്ചാത്യ സംസ്‌കാരം തലയ്ക്കു പിടിച്ച യുവതലമുറ നാടുവിട്ടു പോകുമ്പോള്‍ വീടുകള്‍ വൃദ്ധസദനങ്ങള്‍ ആയി മാറുകയാണെന്നും പല വീടുകളിലും അച്ഛനമ്മമാരെ പുറത്തിറങ്ങാന്‍ പോലും അനുവദിക്കാതെ അടച്ചിട്ടിരിക്കുകയാണെന്നും എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ്‌മെമ്പര്‍ പ്രീതിനടേശന്‍ പറഞ്ഞു. പുതുതലമുറയ്ക്ക് ശ്രീനാരായണ ഗുരുദേവദര്‍ശനങ്ങള്‍ പകര്‍ന്നു നല്‍കണമെന്നും വനിതാസംഘം അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണമെന്നും പ്രീതിനടേശന്‍ പറഞ്ഞു. ഇലഞ്ഞിമേല്‍ ഗാന്ധിഭവന്‍ ദേവാലയത്തിലെ അന്തേവാസികളായ അച്ഛനമ്മമാര്‍ക്ക് എസ്.എന്‍.ഡി.പി യോഗം മാന്നാര്‍ യൂണിയന്‍ വനിതാ സംഘത്തിന്റെ പുതുവസ്ത്രങ്ങളും ദക്ഷിണയും വിതരണം ചെയ്തു. . ഗാന്ധിഭവന്‍ ദേവാലയത്തിലെ അച്ഛനമ്മമാരോടൊപ്പം വനിതാദിനാചരണം നടത്തുവാന്‍ തീരുമാനിച്ച മാന്നാര്‍ യൂണിയന്‍ നേതൃത്വത്തെയും വനിതാസംഘത്തെയും പ്രീതിനടേശന്‍ അഭിനന്ദിച്ചു.

Author

Scroll to top
Close
Browse Categories