യോഗത്തെ തകർക്കാൻ ശ്രമിച്ചവർ തകർന്നതാണ് ചരിത്രം

കോടുകുളഞ്ഞി : എസ്. എൻ.ഡി.പി യോഗത്തെ തകർക്കാൻ ശ്രമിച്ചവരെല്ലാം തകർന്നതാണ് ചരിത്രമെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മ മഠത്തിന്റെ നേതൃത്വത്തിൽ മൂന്നു ദിവസം നിണ്ടു നിൽക്കുന്ന ശ്രീനാരായണ ധർമ്മ പ്രബോധനത്തിന്റെയും ധ്യാനത്തിന്റെയും ഭാഗമായി നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . രക്തച്ചൊരിച്ചിൽ ഇല്ലാതെ ശാന്തമായി വിപ്ലവകരമായ മാറ്റം ഗുരു സമൂഹത്തിൽ കൊണ്ടുവന്നു. ഗുരു സർവ്വമത സമ്മേളനം നടത്താൻ ഉണ്ടായ കാരണം നാം പഠിക്കണം. സത്യസന്ധമായ കാര്യങ്ങൾ പറയുമ്പോൾ വർഗീയത പറയുകയാണെന്ന് ചിലർ തന്നെ ആക്ഷേപിക്കുന്നു. ജാതിവിവേചനം പണ്ടത്തേക്കാൾ ഇന്നും നിലനിൽക്കുന്നു. എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയൻ സെക്രട്ടറി ഡോ.എ.വി.ആനന്ദരാജ് അദ്ധ്യക്ഷത വഹിച്ചു. മഠാധിപതി ശിവബോധാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി. എസ്.എൻ.ട്രസ്റ്റ് മെമ്പർ പ്രീതി നടേശൻ വിശിഷ്ടാതിഥിയായി.

എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയൻ പ്രസിഡന്റ് സിനിൽ മുണ്ടപ്പള്ളി,മാന്നാർ യൂണിയൻ ചെയർമാൻ കെ.എം.ഹരിലാൽ, ജോ. കൺവീനർ പുഷ്പ ശശികുമാർ, മാവേലിക്കര യൂണിയൻ ജോ.കൺവീനർ ഗോപൻ ആഞ്ഞിലിപ്ര, എസ്.എൻ. ട്രസ്റ്റ് ബോർഡ് അംഗം ഉദയൻ പാറ്റൂർ, ആശ്രമ സമിതി പ്രസിഡന്റ് സുരേഷ് മുടിയൂർക്കോണം, പന്തളം യൂണിയൻ കൗൺസിലർമാരായ രാജീവ് മങ്ങാരം, ആദർശ്, തിരുവല്ല യൂണിയൻ യൂത്ത് മൂവ്‌മെന്റ് ചെയർമാൻ അനീഷ് ആനന്ദ് എന്നിവർ പ്രസംഗിച്ചു. എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ കൺവീനർ അനിൽ.പി.ശ്രീരംഗം സ്വാഗതവും, ഇ.വി.ഉത്തമൻ പത്തനാപുരം കൃതജ്ഞതയും പറഞ്ഞു.

Author

Scroll to top
Close
Browse Categories